---
title: "സാംസ്‌കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ "
english_title: "DYFI organized a cultural protest meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84337/dyfi-organized-a-cultural-protest-meeting"
published_at: "2022-12-10T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6393ec9ac007e_OBIT_CARD_JPG.JPG"
keywords: []
---

# സാംസ്‌കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് ഡിവൈഎഫ്‌ഐ 

> **Lead Summary:** **പേരാമ്പ്ര: **പാലേരി ചെറിയ കുമ്പളം ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള വാര്‍ഡില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തില്‍ പുരുഷന്മാരെ വിലക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **പാലേരി ചെറിയ കുമ്പളം ജമാ അത്തെ ഇസ്ലാമിക്ക് സ്വാധീനമുള്ള വാര്‍ഡില്‍ കുടുംബശ്രീ രജത ജൂബിലി ആഘോഷത്തില്‍ പുരുഷന്മാരെ വിലക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പാലേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

പരിപാടി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി ഷൈജു ഉദ്ഘാടനം ചെയ്തു. കലോത്സവങ്ങള്‍ക്ക് പങ്കെടുക്കുന്നവര്‍ക്ക് മതം ഇല്ലെന്നും അത് ആസ്വദിക്കാന്‍ ലിംഗ വിവേചനം ഇല്ലെന്നും ലിംഗവിവേചനം കാണിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ നിലപാട് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരത്തില്‍ നാടിന്റെ മതേതരത്വം തകര്‍ക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ ബഹുജന പ്രതിരോധം ഉയര്‍ന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക പ്രതിഷേധ സദസ്സില്‍ മേഖല പ്രസിഡന്റ് പി.പി ജിമേഷ് അദ്ധ്യക്ഷനായി. സാംസ്‌കാരിക പ്രതിരോധ സദസ്സിന്റെ ഭാഗമായി ലിംഗവിവേചനമില്ലാതെ കലാ പരിപാടി ആസ്വദിക്കാന്‍ ഡിവൈഎഫ്‌ഐ പ്രതീകാത്മകമായ കലാ പരിപാടികള്‍ നടത്തി.

പരിപാടിയില്‍ ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗം അനൂപ് കക്കോടി, സംസ്ഥാന കമ്മിറ്റി അംഗം കെ.എം നിനു, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.കെ അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ആര്‍ സിദ്ധാര്‍ത്ഥ്, പി അഖില, സിപിഐഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി കുഞ്ഞിക്കണ്ണന്‍, പി .എസ് പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

മേഖല കമ്മിറ്റി അംഗങ്ങളായ പി ബിപിന്‍, നിഖില്‍ പ്രസാദ്, അശ്വിന്‍ ബാബു, പി.കെ സുധീഷ്, എം സുജീഷ്, രഗിന്‍ ലാല്‍, പി.പി സനുരാജ് എന്നിവര്‍ നേതൃത്വം കൊടുത്തു. മേഖല സെക്രട്ടറി കിരണ്‍ ബാബു സ്വാഗതവും ട്രഷറര്‍ അശ്വിന്‍ ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84337/dyfi-organized-a-cultural-protest-meeting)