---
title: "കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് നീതി ലഭ്യമാക്കണം; യൂസഫ് പള്ളിയത്ത് "
english_title: "Justice should be provided to the evicted family; Yusuf Palliyat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84383/justice-should-be-provided-to-the-evicted-family-yusuf-palliyat"
published_at: "2022-12-10T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63942e77b2946_OBIT_CARD_JPG.JPG"
keywords: []
---

# കുടിയൊഴിപ്പിക്കപ്പെട്ട കുടുംബത്തിന് നീതി ലഭ്യമാക്കണം; യൂസഫ് പള്ളിയത്ത് 

> **Lead Summary:** **ആയഞ്ചേരി: **വള്ളിയാട് പ്രദേശത്തെ പുത്തന്‍ പുരയില്‍ മായന്‍ കുട്ടിയെയും കുടുംബത്തെയും 22 വര്‍ഷമായി താമസിച്ചു വരുന്ന വീട്ടില്‍ നിന്നും കുടിയിറക്കിയിരിക്കിയതുമായി ബന്ധപ്പെട്ട് ജനകിയ സമരസമിതി നടത്തുന്ന ജനകിയ സമര പന്തല്‍ വിജയിപ്പിക്കണമെന്ന് സമര പന്തല്‍ സന്ദര്‍ശിച്ച കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി യൂസഫ് പള്ളിയത്ത്.

## Article Content

**ആയഞ്ചേരി: **വള്ളിയാട് പ്രദേശത്തെ പുത്തന്‍ പുരയില്‍ മായന്‍ കുട്ടിയെയും കുടുംബത്തെയും 22 വര്‍ഷമായി താമസിച്ചു വരുന്ന വീട്ടില്‍ നിന്നും കുടിയിറക്കിയിരിക്കിയതുമായി ബന്ധപ്പെട്ട് ജനകിയ സമരസമിതി നടത്തുന്ന ജനകിയ സമര പന്തല്‍ വിജയിപ്പിക്കണമെന്ന് സമര പന്തല്‍ സന്ദര്‍ശിച്ച കേരള കോണ്‍ഗ്രസ് ജില്ല ജനറല്‍ സെക്രട്ടറി യൂസഫ് പള്ളിയത്ത്.

സുപ്രീം കോടതിയില്‍ കേസ് നിലവിലിരിക്കെ കീഴ്‌ക്കോടതി നിന്നും കിട്ടിയ ഉത്തരവിന്റെ പഴുതിലാണ് ഭാര്യയെയും പെണ്മക്കളെയും ബലമായി വലിച്ചിഴച്ച് പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രിം കോടതിയില്‍ കേസ് നിലനില്‍ക്കെ കുടുബത്തെ ഒഴിപ്പിച്ച അധികൃതരുടെ നടപടി അന്വേഷിക്കണമെന്നും യൂസഫ് പള്ളിയത്ത് ആവശ്യപെട്ടു.

യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡണ്ട് ഷഫീഖ് തറോപ്പയില്‍, കേരള കോണ്‍ഗ്രസ്(ജേക്കബ്)നനിയോജകമണ്ഡലം പ്രസിഡണ്ട് അബ്ദുല്‍കരീം പി തുടങ്ങിയവരും അദ്ദേഹത്തോടപ്പം സമര സമര പന്തല്‍ സന്ദര്‍ശിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84383/justice-should-be-provided-to-the-evicted-family-yusuf-palliyat)