---
title: "ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം"
english_title: "Accident due to vehicle collision near Chengutukav flyover"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84439/accident-due-to-vehicle-collision-near-chengutukav-flyover"
published_at: "2022-12-10T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63946489c45c8_1vv2.jpg"
keywords: []
---

# ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം

> **Lead Summary:** ** പേരാമ്പ്ര: **വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം ഇന്ന് രാവിലെ ആറരയോടുകൂടിയാണ് ഗുഡ്‌സ് ലോറിയും എത്തിയോസ് കാറും ബെന്‍സ് കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

## Article Content

** പേരാമ്പ്ര: **വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായി. ചെങ്ങോട്ടുകാവ് മേല്‍പ്പാലത്തിന് സമീപം ഇന്ന് രാവിലെ ആറരയോടുകൂടിയാണ് ഗുഡ്‌സ് ലോറിയും എത്തിയോസ് കാറും ബെന്‍സ് കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഗുഡ്‌സ് ലോറി എത്തിയോസ് കാറിന്റെ പിറകില്‍ ഇടിക്കുകയും ഈ കാര്‍ ചെന്ന് ബെന്‍സ് കാറിന്റെ പുറകില്‍ ഇടിക്കുകയുമാണുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന Gr:ASTO പി.കെ. ബാബുവിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി തുടര്‍പ്രവര്‍ത്തനത്തിനു നേതൃത്ത്വം നലകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84439/accident-due-to-vehicle-collision-near-chengutukav-flyover)