---
title: "സര്‍ക്കാര്‍ സാമ്പത്തിക ധവള പത്രം പുറപ്പെടുവിക്കണം; സിപിഎ അസീസ് "
english_title: "Government should issuesambhathika dhavala pthram; CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84461/government-should-issuesambhathika-dhavala-pthram-cpa-aziz"
published_at: "2022-12-10T18:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63947d5fa73a9_1cpa.jpg"
keywords: []
---

# സര്‍ക്കാര്‍ സാമ്പത്തിക ധവള പത്രം പുറപ്പെടുവിക്കണം; സിപിഎ അസീസ് 

> **Lead Summary:** **കുറ്റ്യാടി **: സര്‍ക്കാര്‍ സാമ്പത്തിക ധവള പത്രം പുറപ്പെടുവിക്കണമെന്ന് സിപിഎ അസീസ് ആവശ്യപ്പെട്ടു.

## Article Content

**കുറ്റ്യാടി **: സര്‍ക്കാര്‍ സാമ്പത്തിക ധവള പത്രം പുറപ്പെടുവിക്കണമെന്ന് സിപിഎ അസീസ് ആവശ്യപ്പെട്ടു.

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്ന് പോകുന്നുവെന്ന് ധനകാര്യ വകുപ്പ് മന്ത്രി നിയമസഭയില്‍ സമ്മതിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സിപിഎ അസീസ് ആവശ്യപ്പെട്ടു.

പുതൂതായി നിയമിക്കപ്പെട്ട അധ്യാപകര്‍ക്ക് നിയമനാംഗീകാരം നല്‍കുക, വിലക്കയറ്റം തടയുക, സര്‍വ്വീസില്‍ ഉളള അധ്യാപകരെ കെ ടെറ്റില്‍ നിന്ന് ഒഴിവാക്കുക, ഉച്ചഭക്ഷണ ഫണ്ട് വര്‍ദ്ധിപ്പിക്കുക, ഡിഎ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കുന്നുമ്മല്‍ ഉപജില്ല കമ്മറ്റി കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി. ഷംസീര്‍ അധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് വി.പി. കുഞ്ഞബ്ദുല്ല മുഖ്യ പ്രഭാഷണം നടത്തി.

ശിഹാബ് കന്നാട്ടി, എ എ എഫ് റിയാസ്, പി.വി. നൗഷാദ്, ടി. നാസര്‍, ലത്തീഫ് ചുണ്ട, എ. ഷരീഫ്, ടി.എം. മജീദ്, പി.കെ. ബഷീര്‍, ടി. സൈനുദ്ദീന്‍, എം.എ. മുനീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ടി.പി. സാജിദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. ഷഫീഖ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84461/government-should-issuesambhathika-dhavala-pthram-cpa-aziz)