---
title: "ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം അനുവദിച്ച ഓട്ടോറിക്ഷ വിതരണം ചെയ്തു"
english_title: "One lakh enterprises in a year distributed the autorickshaws allotted under the scheme perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84468/one-lakh-enterprises-in-a-year-distributed-the-autorickshaws-allotted-under-the-scheme-perambra"
published_at: "2022-12-10T19:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63948bba17e70_1_autto.jpg"
keywords: []
---

# ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം അനുവദിച്ച ഓട്ടോറിക്ഷ വിതരണം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം അനുവദിച്ച ഓട്ടോറിക്ഷ വിതരണം ചെയ്തു. 

## Article Content

** പേരാമ്പ്ര: **ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം അനുവദിച്ച ഓട്ടോറിക്ഷ വിതരണം ചെയ്തു. 

ജില്ലാ വ്യവസായ വകുപ്പിന്റെയും ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതി പ്രകാരം അനുവദിച്ച ഓട്ടോറിക്ഷയാണ് വിതരണം ചെയ്തത്.

സുധീഷിന് ഓട്ടോറിക്ഷ നല്‍കി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ഉണ്ണി വേങ്ങേരി ഉദ്‌ലാടന കര്‍മ്മം നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം പ്രകാശിനി അദ്ധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.പി. റീന, അംഗങ്ങളായ കെ.വി. അശോകന്‍, സത്യവതി, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.പി. അനിത, സിഡിഎസ് വൈസ് ചെയര്‍മാന്‍ ജിഷ സുധീഷ്, വാര്‍ഡ് കണ്‍വീനര്‍ സുജീപ് എന്നിവര്‍ സംസാരിച്ചു. 

സംരഭക വര്‍ഷം പദ്ധതി പ്രകാരം 35 വനിതകളടക്കം 182 പേര്‍ക്ക് ഇതുവരെയായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84468/one-lakh-enterprises-in-a-year-distributed-the-autorickshaws-allotted-under-the-scheme-perambra)