---
title: "സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വടകര മേഖല കോടതി ടീം വിജയികളായി "
english_title: "Vadakara region court team won the sevens football tournament"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84531/vadakara-region-court-team-won-the-sevens-football-tournament"
published_at: "2022-12-11T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63953f14e0c4c_OBIT_CARD_JPG.JPG"
keywords: []
---

# സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വടകര മേഖല കോടതി ടീം വിജയികളായി 

> **Lead Summary:** **വടകര:** കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പി രഞ്ജിത്ത് മെമ്മോറിയില്‍ വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കി വടകര മേഖല കോടതി ടീം വിജയികളായി.

## Article Content

**വടകര:** കേരള സിവില്‍ ജുഡീഷ്യല്‍ സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് സെവന്‍സ് ഫുഡ്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ പി രഞ്ജിത്ത് മെമ്മോറിയില്‍ വിന്നേഴ്‌സ് ട്രോഫി കരസ്ഥമാക്കി വടകര മേഖല കോടതി ടീം വിജയികളായി.

ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ടീം വിജയികളായത്. കാരപ്പറമ്പ് ജിംഗാ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മധുസൂദനന്‍ ടി.പി മെമ്മോറിയല്‍ റണ്ണേഴ്‌സ് ട്രോഫി നേടി കോഴിക്കോട് മേഖല കോടതി ടീം റണ്ണേഴ്‌സ് അപ്പ് ആയി.

സന്തോഷ് ട്രോഫിയില്‍ തമിഴ്‌നാട് ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന ഊട്ടി അഷറഫ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മികച്ച കളിക്കാരനുള്ള ട്രോഫി നേടി അമല്‍രാജ് വടകരയെയും കോഴിക്കോട് ടീമിലെ മികച്ച കളിക്കാരനായ് അഭിജിത്തിനെയും തിരഞ്ഞെടുത്തു.

വനിതകളുടെ ഷൂട്ടൗട്ടില്‍ കോഴിക്കോട് കോടതിയിലെ സ്മിത ഒന്നാം സമ്മാനം നേടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84531/vadakara-region-court-team-won-the-sevens-football-tournament)