കൂത്താളി : കൂത്താളി ഗ്രാമ പഞ്ചായത്ത് 2022വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്ക് LSS , USS സ്കോളർഷിപ്പ് പരിശീലനം സംഘടിപ്പിച്ചു.
മുന്നേറ്റം 2023 സ്വപ്ന പദ്ധതി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. കുത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് വി.എം. അനുപ് കുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നളിനി, കെ.പി. സജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചിച്ചു. ബോണി ജേക്കബ് കുട്ടികൾക്കായ് മോട്ടിവിക്കേഷൻ ക്ലാസ് നയിച്ചു.
ചടങ്ങിന് പിഇസി കൺവീനർ രാമചന്ദ്രൻ സ്വാഗതവും അരുൺ കിഴക്കയിൽ നന്ദിയും രേഖപ്പെടുത്തി
LSS- USS students were given scholarship training