---
title: "എഎപിയും മജ്‌ലിസ് പാര്‍ട്ടിയും ബിജെപിയുടെ ബി ടീമുകള്‍ "
english_title: "AAP and Majlis Party are B teams of BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84539/aap-and-majlis-party-are-b-teams-of-bjp"
published_at: "2022-12-11T08:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63954ebd09d70_OBIT_CARD_JPG.JPG"
keywords: []
---

# എഎപിയും മജ്‌ലിസ് പാര്‍ട്ടിയും ബിജെപിയുടെ ബി ടീമുകള്‍ 

> **Lead Summary:** ** മുയിപ്പോത്ത്: **എഎപിയും, മജ്‌ലിസ് പാര്‍ട്ടിയും ബി.ജെ.പിയുടെ ബിടീമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഗുജറാത്തില്‍ വീണ്ടും ഭരണം ലഭിക്കാന്‍ കാരണമായതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

## Article Content

** മുയിപ്പോത്ത്: **എഎപിയും, മജ്‌ലിസ് പാര്‍ട്ടിയും ബി.ജെ.പിയുടെ ബിടീമായി പ്രവര്‍ത്തിച്ചത് കൊണ്ടാണ് ഗുജറാത്തില്‍ വീണ്ടും ഭരണം ലഭിക്കാന്‍ കാരണമായതെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ശരിയായി വിലയിരുത്തപ്പെടണം. ഗുജറാത്തിനെ മാത്രം മുന്‍നിര്‍ത്തി ഊതിവീര്‍പ്പിച്ച മോദി പ്രഭാവം മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ ഹിമാചലിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഫലങ്ങള്‍ കാണാതെ പോവരുതെന്നും അദ്ദേഹം പറഞ്ഞു.

കെജ്‌രിവാളിന്റെ എഎപി, ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്കും ബിജെപി വിരുദ്ധതയല്ല മറിച്ച് കോണ്‍ഗ്രസ് വിരുദ്ധതയും വിദ്വേഷ രാഷ്ട്രീയവുമാണ് മുഖമുദ്ര.

ദേശീയ താല്പര്യവും രാഷ്ട്രത്തിന്റെ സര്‍വ്വതോന്മുഖ പുരോഗതിയും ഉറപ്പുവരുത്താന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ നിരശക്തിപ്പെടണം. ഈ മുന്നേറ്റത്തിന് മുസ്ലിം ലീഗ് പൂര്‍ണ്ണ പിന്തുണ നല്കുമെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിംലീഗ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായുള്ള ശാഖാ സമ്മേളനത്തിന്റെ ചെറുവണ്ണൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം പടിഞ്ഞാറക്കരയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84539/aap-and-majlis-party-are-b-teams-of-bjp)