---
title: "ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണം നടത്തി "
english_title: "Justice V.R.Krishnaiyar conducted the commemoration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84542/justice-vrkrishnaiyar-conducted-the-commemoration"
published_at: "2022-12-11T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395538457e23_OBIT_CARD_JPG.JPG"
keywords: []
---

# ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണം നടത്തി 

> **Lead Summary:** **പേരാമ്പ്ര: **ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ എട്ടാം ചരമവാര്‍ഷികത്തോടുബന്ധിച്ച് ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി.

## Article Content

**പേരാമ്പ്ര: **ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യരുടെ എട്ടാം ചരമവാര്‍ഷികത്തോടുബന്ധിച്ച് ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റീസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം നടത്തി.

പേരാമ്പ്ര ബാര്‍ കൗണ്‍സില്‍ പ്രസിഡണ്ട് അസ്വക്കറ്റ് നിപുണ്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്വ: രാജീവല്‍ മല്ലിശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വി.എസ് രമണന്‍, രാജന്‍ മരുതേരി, എന്‍.കെ കുഞ്ഞുമുഹമ്മത്, എന്‍.ടി മജീദ് എന്നിവര്‍ സംസാരിച്ചു.

ഏ.കെ.തറുവയി ഹാജി സ്വാഗതം പറഞ്ഞ യോഗത്തിന് പ്രദീപ് മാമ്പള്ളി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84542/justice-vrkrishnaiyar-conducted-the-commemoration)