---
title: "ജില്ല സ്‌കൂള്‍ കായികമേള: ജുവല്‍ ബിനു വാഴേക്കടവത്തിനെ ആദരിച്ച് യൂത്ത് കോണ്‍ഗ്രസ് "
english_title: "District School Sports Festival: Youth Congress honoring Jewel Binu Vazhekadavath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84646/district-school-sports-festival-youth-congress-honoring-jewel-binu-vazhekadavath"
published_at: "2022-12-11T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395df9990126_OBIT_CARD_JPG.JPG"
keywords: []
---

# ജില്ല സ്‌കൂള്‍ കായികമേള: ജുവല്‍ ബിനു വാഴേക്കടവത്തിനെ ആദരിച്ച് യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ജില്ല സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പുല്ലൂരാംപാറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജുവല്‍ ബിനു വാഴേക്കടവത്തിനെ യൂത്ത് കോണ്‍ഗ്രസ് ചെമ്പനോട മേഖലയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ജില്ല സ്‌കൂള്‍ കായികമേളയില്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ പുല്ലൂരാംപാറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ജുവല്‍ ബിനു വാഴേക്കടവത്തിനെ യൂത്ത് കോണ്‍ഗ്രസ് ചെമ്പനോട മേഖലയുടെ നേതൃത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടത്ത് അദ്ധ്യക്ഷനായി.

നിയോജകമണ്ഡലം പ്രസിഡണ്ട് എസ് സുനന്ദ്, വി.ടി സൂരജ്, വാര്‍ഡ് മെമ്പര്‍ ലൈസ ജോര്‍ജ്ജ്, ജയേഷ് ചെമ്പനോട, എബിന്‍ കുംബ്ലാനിക്കല്‍, ഷിജോ തോണക്കര, സിബു കാര്യാവില്‍, ആല്‍ബിന്‍ ജോര്‍ജ്ജ്, സുനില്‍ വി ജോണ്‍, അജു കെ ജോസ്, ലിന്‍സ് ലൂക്കോസ്, ജയിന്‍ ജോണ്‍, അനീഷ് പുത്തൂരിടത്തില്‍, ടോമി മണ്ണൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84646/district-school-sports-festival-youth-congress-honoring-jewel-binu-vazhekadavath)