---
title: "കോൺഗ്രസ് നേതാവ് ഇ സി.  രാമചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു"
english_title: "The Congress Committee observed the third death anniversary of EC Ramachandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/84653/the-congress-committee-observed-the-third-death-anniversary-of-ec-ramachandran"
published_at: "2022-12-11T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6395e667aab7f_OBIT_CARD_JPG.JPG"
keywords: []
---

# കോൺഗ്രസ് നേതാവ് ഇ സി.  രാമചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കോണ്‍ഗ്രസ്സ് നേതാവും ഡികെടിഎഫ് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ഇ.സി രാമചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

## Article Content

**പേരാമ്പ്ര: **കോണ്‍ഗ്രസ്സ് നേതാവും ഡികെടിഎഫ് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന ഇ.സി രാമചന്ദ്രന്റെ മൂന്നാം ചരമവാര്‍ഷികം ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു.

കാലത്ത് പാലേരിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.പി ഇബ്രാഹിം അധ്യക്ഷനായി.

ഡിസിസി സെക്രട്ടറി ഇ.വി രാമചന്ദ്രന്‍, കാവില്‍.പി.മാധവന്‍, എന്‍.പി. വിജയന്‍, ഇ.ടി സരീഷ്, കെ.വി. രാഘവന്‍, പി.ടി. വിജയന്‍, സി.കെ. രാഘവന്‍, പുതുക്കോട്ട് രവീന്ദ്രന്‍, ഹരീന്ദ്രന്‍ വാഴയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വി.കെ.ഗീത, നടുക്കണ്ടി ബാലന്‍, ഇ.സി. സന്ദീപ്, ശ്രീനി കരുവാങ്കണ്ടി, ലിജു പനങ്കുറ്റിക്കര, യു.പി. ഹമീദ്, ഇ.സി. മിനി, രഷിത രാജേഷ്, മിനി നടുക്കണ്ടി, കെ.കെ. അസീസ്, എം.കെ. മനോജ് തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/84653/the-congress-committee-observed-the-third-death-anniversary-of-ec-ramachandran)