---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു "
english_title: "Changaroth Gram Panchayat Working Group organized public meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85027/changaroth-gram-panchayat-working-group-organized-public-meeting"
published_at: "2022-12-13T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639876d4e1154_1pothuyogam.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി നവകേരളത്തിന് ജനകീയ ആസൂത്രണം 2023 - 24 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം സംഘടിപ്പിച്ചു.

വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷനായി. ഇറിഗേഷന്‍ അസി. എന്‍ജിനിയര്‍ കെ. ഫൈസല്‍, ജില്ലാ ആസൂത്രണ സമിതി അംഗം കെ. സുധാകരന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ വിശദീകരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ സെക്രട്ടറി രതീദേവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85027/changaroth-gram-panchayat-working-group-organized-public-meeting)