---
title: "തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്ന് സിപിഐഎം വഞ്ചിപാറ ബ്രാഞ്ച് "
english_title: "CPIM Vanjeepara branch to install street lights"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85040/cpim-vanjeepara-branch-to-install-street-lights"
published_at: "2022-12-13T19:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6398887ed5e19_OBIT_CARD_JPG.JPG"
keywords: []
---

# തെരുവു വിളക്കുകള്‍ സ്ഥാപിക്കണമെന്ന് സിപിഐഎം വഞ്ചിപാറ ബ്രാഞ്ച് 

> **Lead Summary:** **പേരാമ്പ്ര:** വടക്കുമ്പാട്-വഞ്ചിപാറ-ഗോപുരത്തിലിടം റോഡിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16, 5 വാര്‍ഡുകളിലെ ഇട റോഡുകളിലും തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ നിവേദനം നല്‍കി സിപിഐഎം വഞ്ചിപാറ ബ്രാഞ്ച്.

## Article Content

**പേരാമ്പ്ര:** വടക്കുമ്പാട്-വഞ്ചിപാറ-ഗോപുരത്തിലിടം റോഡിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 16, 5 വാര്‍ഡുകളിലെ ഇട റോഡുകളിലും തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ നിവേദനം നല്‍കി സിപിഐഎം വഞ്ചിപാറ ബ്രാഞ്ച്.

ഈ പ്രദേശങ്ങളില്‍ തെരുവു വിളക്കുകളില്ലാത്തത് സാമൂഹ്യ ദ്രോഹികള്‍ക്ക് അനുഗ്രഹമാവുകയാണ്. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പേയാണ് ഡിവൈഎഫ്‌ഐ പാലേരി മേഖല കമ്മിറ്റി അംഗം ശിബിന്റെ വീട്ടിലെ പോര്‍ച്ചില്‍ ബൈക്ക് സാമൂഹ്യദ്രോഹികള്‍ തീ വെച്ച് നശിപ്പിച്ചത്.

പ്രദേശവാസികളുടെ നിര്‍ഭയ ജീവിതത്തിനും യാത്രക്കും സുരക്ഷിതമായ രീതിയില്‍ കന്നാട്ടി പ്രദേശത്ത് തെരുവു വിളക്കുകള്‍ അടിയന്തിരമായി സ്ഥാപിക്കണമെന്ന് പ്രസിഡന്റ് ഉണ്ണി വെങ്ങേരിക്ക് നല്‍കിയ നിവേദനത്തില്‍ സിപിഐഎം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85040/cpim-vanjeepara-branch-to-install-street-lights)