---
title: "മയക്കുമരുന്നിനെതിരെ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) "
english_title: "Kerala Youth Front (M) organizes goal challenge against drugs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85052/kerala-youth-front-m-organizes-goal-challenge-against-drugs"
published_at: "2022-12-13T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63989bc779c67_OBIT_CARD_JPG.JPG"
keywords: []
---

# മയക്കുമരുന്നിനെതിരെ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) 

> **Lead Summary:** **കോടഞ്ചേരി:** കേരള യൂത്ത് ഫ്രണ്ട് (എം) കോടഞ്ചേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കോടഞ്ചേരി ടൗണില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. കോടഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വില്‍സണ്‍ ജോര്‍ജ് മയക്കുമരുന്നിന് എതിരെ സന്ദേശം നല്‍കികൊണ്ട് യോഗം ഉല്‍ഘാടനം ചെയ്തു.

## Article Content

**കോടഞ്ചേരി:** കേരള യൂത്ത് ഫ്രണ്ട് (എം) കോടഞ്ചേരി മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ കോടഞ്ചേരി ടൗണില്‍ ഗോള്‍ ചലഞ്ച് സംഘടിപ്പിച്ചു. കോടഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പള്‍ വില്‍സണ്‍ ജോര്‍ജ് മയക്കുമരുന്നിന് എതിരെ സന്ദേശം നല്‍കികൊണ്ട് യോഗം ഉല്‍ഘാടനം ചെയ്തു.

ഗോള്‍ ചലഞ്ച് പഞ്ചായത്ത് മെമ്പര്‍ ഷാജി മുട്ടത്തില്‍ കിക്ക് ഓഫ് ചെയ്തു. യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് ജോണ്‍ അധ്യക്ഷനായി.

യോഗത്തില്‍ കേരള കോണ്‍ഗ്രസ്സ് (എം) നിയോജക മണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കല്‍, മണ്ഡലം പ്രസിഡന്റ് സിബി പുളിമൂട്ടില്‍, ജോസ് ഐരാട്ടില്‍, യൂത്ത് ഫ്രണ്ട് (എം) ജില്ലാ ജനറല്‍ സെക്രട്ടറി ഇ.ടി സനീഷ്, നിയോജക മണ്ഡലം സെക്രട്ടറി നിതിന്‍ പുലക്കുടിയില്‍, മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ യേശുദാസ്, കെഎസ്‌സി സംസ്ഥാന ജനറല്‍ സെക്രട്ടറി അനേക് തോണിപ്പാറ എന്നിവര്‍ സംസാരിച്ചു.

പ്രവര്‍ത്തകരായ അഭിനവ്, അഭിജിത്ത്, ജുനൈദ്, അരുണ്‍, ഷെഫിന്‍, സെബിന്‍ സെബാസ്റ്റ്യന്‍, അപ്രേന്‍ വര്‍ഗീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നൂറോളം പേര്‍ പങ്കെടുത്ത ഗോള്‍ ചലഞ്ചില്‍ വിജയിച്ച എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85052/kerala-youth-front-m-organizes-goal-challenge-against-drugs)