---
title: "ലഹരി മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ഫാര്‍മസിസ്റ്റുകളുടെ പങ്ക് അനിവാര്യം; എന്‍.പി. ബാബു "
english_title: "The role of pharmacists in controlling drug abuse is essential; N.P. Babu"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85128/the-role-of-pharmacists-in-controlling-drug-abuse-is-essential-np-babu"
published_at: "2022-12-14T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63996861c7818_1ariya.jpg"
keywords: []
---

# ലഹരി മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ഫാര്‍മസിസ്റ്റുകളുടെ പങ്ക് അനിവാര്യം; എന്‍.പി. ബാബു 

> **Lead Summary:** ** പേരാമ്പ്ര :** ലഹരി മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ഫാര്‍മസിസ്റ്റുകളുടെ പങ്ക് അനിവാര്യമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അഭിപ്രായപ്പെട്ടു.

## Article Content

** പേരാമ്പ്ര :** ലഹരി മരുന്നുകളുടെ ദുരുപയോഗം നിയന്ത്രിക്കാനുള്ള ഫാര്‍മസിസ്റ്റുകളുടെ പങ്ക് അനിവാര്യമെന്ന് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു അഭിപ്രായപ്പെട്ടു.

കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എം. ബഷീര്‍ അധ്യക്ഷത വഹിച്ചു.

കേരള ഫാര്‍മസി കൗണ്‍സില്‍ അംഗം ടി. സതീശന്‍ മുഖ്യ പ്രഭാഷണം നടത്തി.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഔഷധ ഭേദഗതി ബില്‍ ഫാര്‍മസിസ്റ്റുകളുടെ തൊഴില്‍ അവകാശം നിഷേധിക്കുന്ന നിയമ ഭേദഗതിക്കെതിരെ സമ്മേളനം പ്രമേയം പാസാക്കി. കെപിപിഎ ജില്ലാ പ്രസിഡന്റ് എസ്.ഡി. സലീഷ്, കെ.സി. ഭാസ്‌ക്കരന്‍, പി. ലെനീഷ് എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ഷീജ റെജീഷ് ( പ്രസിഡന്റ്) , കെ.സി. ഭാസ്‌ക്കരന്‍, ടി. സുലനി ( വൈസ് പ്രസിഡന്റ് ), പി.കെ. രാജീവന്‍ (സെക്രട്ടറി), സി.സി. ഉഷ, പി. ലെനീഷ് ( ജോയിന്റ് സെക്രട്ടറി), വി.എം. ഷോജി ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

പി.കെ. രാജീവന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷീജ റെജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85128/the-role-of-pharmacists-in-controlling-drug-abuse-is-essential-np-babu)