---
title: "സ്റ്റുഡന്റ് പൊലീസ് കേഡറ്റ്; ഇനി പുതിയ പരിശീലന രീതി "
english_title: "Student Police Cadet; Now a new training method perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85171/student-police-cadet-now-a-new-training-method-perambra"
published_at: "2022-12-14T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63998fdb50a72_1spc1.jpg"
keywords: []
---

# സ്റ്റുഡന്റ് പൊലീസ് കേഡറ്റ്; ഇനി പുതിയ പരിശീലന രീതി 

> **Lead Summary:** **പേരാമ്പ്ര** : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതിക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ആദ്യബാച്ച് ഡിആര്‍ജി പരിശീലനം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര** : സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതിക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ആദ്യബാച്ച് ഡിആര്‍ജി പരിശീലനം സംഘടിപ്പിച്ചു.

നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ എസ്പി വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടി. മുനാസ് അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ഡിസ്ട്രിക്ക് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സതീശന്‍ കോക്കല്ലൂര്‍, കോ എസ്ആര്‍ജി എ.എല്‍. അരുണ്‍കുമാര്‍, എഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി. യൂസഫ്, വി.എം. ഷൈനി എന്നിവര്‍ സംസാരിച്ചു.

പരിശീല പരിപാടികള്‍ക്ക് സംസ്ഥാനതല പരിശീലകരായ കെ.പി. മുരളികൃഷ്ണദാസ്, സി. സുജിത്ത്, കെ. ഷിബു എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85171/student-police-cadet-now-a-new-training-method-perambra)