---
title: "സ്‌നേഹതീരം വാട്‌സാപ്പ് കൂട്ടായ്മ രണ്ടാം വാര്‍ഷത്തിലേക്ക് "
english_title: "Snehathiram WhatsApp group enters its second year"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85245/snehathiram-whatsapp-group-enters-its-second-year"
published_at: "2022-12-14T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399e9d6a0288_OBIT_CARD_JPG.JPG"
keywords: []
---

# സ്‌നേഹതീരം വാട്‌സാപ്പ് കൂട്ടായ്മ രണ്ടാം വാര്‍ഷത്തിലേക്ക് 

> **Lead Summary:** ** ചെറുവണ്ണൂര്‍:** ആവള പെരിഞ്ചേരിക്കടവിലെ സുമനസ്സുകളായ സഹോദരിമാര്‍ ചേര്‍ന്ന് രൂപികരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവര്‍ത്തന നിരതമായ സ്‌നേഹതീരം വാട്‌സാപ്പ് കൂട്ടായ്മ അതിന്റെ രണ്ടാം വാര്‍ഷികം നാളെ ആഘോഷിക്കുന്നു.

## Article Content

** ചെറുവണ്ണൂര്‍:** ആവള പെരിഞ്ചേരിക്കടവിലെ സുമനസ്സുകളായ സഹോദരിമാര്‍ ചേര്‍ന്ന് രൂപികരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രവര്‍ത്തന നിരതമായ സ്‌നേഹതീരം വാട്‌സാപ്പ് കൂട്ടായ്മ അതിന്റെ രണ്ടാം വാര്‍ഷികം നാളെ ആഘോഷിക്കുന്നു.

വൈകിട്ട് 6. മണിക്ക് നടക്കുന്ന സാംസ്‌കാരിക സദസ്സ് ഗ്രാമപഞ്ചായത്തംഗം ആദില നിബ്രാസിന്റെ അദ്ധ്യക്ഷതയില്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്യും.

പേരാമ്പ്ര പൊലീസ് എഎസ്‌ഐ ജമീല മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. നീറ്റ് പരീക്ഷയിലെ ഉന്നത വിജയി സ്വാതി ചോല, മെഡിക്കല്‍ ഉന്നത വിജയി ഡോ: അശ്വതി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം സി.എം ബാബു, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീഷ ഗണേഷ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് ദഫ്മുട്ട്, പുരുഷന്‍മാരുടെ തിരുവാതിര, വിവിധ കലാപരിപാടികള്‍, രാത്രി 10 മണിക്ക് കരോക്കെ ഗാനമേള എന്നിവയും നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85245/snehathiram-whatsapp-group-enters-its-second-year)