---
title: "ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍"
english_title: "National Consumer Week: District Level Competitions for Students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85260/national-consumer-week-district-level-competitions-for-students"
published_at: "2022-12-14T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399f3f17163f_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയ ഉപഭോക്തൃ വാരാചരണം: വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല മത്സരങ്ങള്‍

> **Lead Summary:** ** പേരാമ്പ്ര**: ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിതരണ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര**: ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പൊതുവിതരണ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു.

ഡിസംബര്‍ 18 ന് രാവിലെ ഒന്‍പതു മണി മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ യു.പി സ്‌കൂളിലാണ് മത്സരം. ഉപഭോക്തൃ സംരക്ഷണ നിയമം, ഉപഭോക്താവിന്റെ അവകാശങ്ങള്‍, കടമകള്‍, ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ് എന്നീ വിഷയങ്ങളിലധിഷ്ഠിതമായാണ് മത്സരം നടത്തുക.

ഉപന്യാസം, പ്രസംഗം എന്നീ മത്സരങ്ങളുടെ വിഷയങ്ങള്‍ മത്സരത്തിന് 10 മിനുട്ട് മുമ്പ് നല്‍കും. ഒരാള്‍ക്ക് ഏതെങ്കിലും രണ്ടിനങ്ങളില്‍ പങ്കെടുക്കാം.

മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റിന് പുറമെ യഥാക്രമം 1500, 1000, 500 രൂപ ക്യാഷ് അവാര്‍ഡും നല്‍കും. പങ്കെടുക്കുന്നവര്‍ 0495 2370655 എന്ന നമ്പറില്‍ വിളിച്ചോ 9496441712 നമ്പരില്‍ വാട്സ് ആപ് മെസേജ് അയച്ചോ ഡിസംബര്‍ 17 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.

രജിസ്റ്റര്‍ ചെയ്തവര്‍ 18 ന് രാവിലെ ഒന്‍പത് മണിക്ക് സ്‌കൂള്‍ അധികൃതരുടെ സാക്ഷ്യപത്രവുമായി മത്സര കേന്ദ്രത്തില്‍ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85260/national-consumer-week-district-level-competitions-for-students)