---
title: "ട്രൈബല്‍ ദന്തപരിശോധന ക്യാമ്പുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി "
english_title: "Perampra Taluk Hospital with Tribal Dental Checkup Camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85267/perampra-taluk-hospital-with-tribal-dental-checkup-camp"
published_at: "2022-12-14T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6399f9d3ce3b7_OBIT_CARD_JPG.JPG"
keywords: []
---

# ട്രൈബല്‍ ദന്തപരിശോധന ക്യാമ്പുമായി പേരാമ്പ്ര താലൂക്ക് ആശുപത്രി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി ചങ്ങരോത്ത് പഞ്ചായത്തിലെ വളവില്‍ ബ്രദേഴ്‌സ് വായനശാല, വിളയാറകോളനി എന്നീ സ്ഥലങ്ങളില്‍ വെച്ച് ട്രൈബല്‍ ദന്തപരിശോധന ക്യാമ്പ് നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയും കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസും സംയുക്തമായി ചങ്ങരോത്ത് പഞ്ചായത്തിലെ വളവില്‍ ബ്രദേഴ്‌സ് വായനശാല, വിളയാറകോളനി എന്നീ സ്ഥലങ്ങളില്‍ വെച്ച് ട്രൈബല്‍ ദന്തപരിശോധന ക്യാമ്പ് നടത്തി.

ചടങ്ങിന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഏ.ടി പ്രമീള സ്വാഗതം പറഞ്ഞു. ഊരുമുപ്പന്‍ ഉണ്ണി വിജേഷ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പാളയാട്ട് ബഷീര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡെന്റല്‍ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. രഞ്ജിത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു ക്യാമ്പ്.

ചടങ്ങില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.പി ഷാജി നന്ദി രേഖപ്പെടുത്തി. ക്യാമ്പില്‍ ആശ വര്‍ക്കര്‍മാരായ ശാലിനി, നിഷ, ജലജ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85267/perampra-taluk-hospital-with-tribal-dental-checkup-camp)