---
title: "ഗാര്‍ഡനിങ് ഡേ സംഘടിപ്പിച്ച് പേരാമ്പ്ര ഹെവന്‍സ് പ്രീ സ്‌കൂള്‍ "
english_title: "Gardening Day organized by Perampra Heavens Pre School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85463/gardening-day-organized-by-perampra-heavens-pre-school"
published_at: "2022-12-15T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b534cb320f_OBIT_CARD_JPG.JPG"
keywords: []
---

# ഗാര്‍ഡനിങ് ഡേ സംഘടിപ്പിച്ച് പേരാമ്പ്ര ഹെവന്‍സ് പ്രീ സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര**: ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര ഗാര്‍ഡനിങ് ഡേ സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണം മോടിപിടി പ്പിക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിയും അലങ്കാരചെടി തൈകളും നടാന്‍ ആവശ്യമായ ചട്ടികളും നല്‍കിയാണ് ഈ ദിനത്തിന്റെ ഭാഗമായത്.

## Article Content

**പേരാമ്പ്ര**: ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര ഗാര്‍ഡനിങ് ഡേ സംഘടിപ്പിച്ചു. സ്‌കൂള്‍ അങ്കണം മോടിപിടി പ്പിക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിയും അലങ്കാരചെടി തൈകളും നടാന്‍ ആവശ്യമായ ചട്ടികളും നല്‍കിയാണ് ഈ ദിനത്തിന്റെ ഭാഗമായത്.

ദാറുന്നുജും ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹെവന്‍സ് പ്രീ സ്‌കൂള്‍ പേരാമ്പ്ര. മൂന്നു വയസ്സ് മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കുന്നത്.

ഓര്‍ഫനേജ് മാനേജര്‍ സി മൊയ്തു മൗലവി തൈകള്‍ നട്ടുകൊണ്ട് ഗാര്‍ഡനിങ് ഡേ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ നജ്മ കെ അധ്യക്ഷയായി.

പിടിഎ വൈസ് പ്രസിഡണ്ട് കെ.കെ ഷംസീര്‍, കെ ശിഹാബ്, ആര്‍.എന്‍ റൈഹാനത്ത്, എം.കെ ലൈല, വി.പി ഷമീബ, കെ.വി ആനിസ, വി.പി തസ്ലീന, ടി.എം സുല്‍ഫത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85463/gardening-day-organized-by-perampra-heavens-pre-school)