---
title: "സ്പര്‍ശ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു "
english_title: "Sparsh organizes awareness class perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85550/sparsh-organizes-awareness-class-perambra"
published_at: "2022-12-16T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c28601204c_1sparsh.jpg"
keywords: []
---

# സ്പര്‍ശ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര: **വിമുക്ത ഭടന്‍മാരുടേയും അവരുടെ ആശ്രിതരുടേയും പെന്‍ഷനുമായി ബന്ധപ്പെട്ട് ഡിപിഡിഒ കണ്ണൂരിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര: **വിമുക്ത ഭടന്‍മാരുടേയും അവരുടെ ആശ്രിതരുടേയും പെന്‍ഷനുമായി ബന്ധപ്പെട്ട് ഡിപിഡിഒ കണ്ണൂരിന്റെ നേതൃത്വത്തില്‍ സ്പര്‍ശ് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നു.

ബേങ്ക് മുഖേന ഇതുവരെ കിട്ടിക്കൊണ്ടിരുന്ന പെന്‍ഷന്‍ പുതിയ സമ്പ്രദായമായ സ്പര്‍ശ് എന്ന സിസ്റ്റത്തിലേക്ക് മാറ്റിയതിനു ശേഷം പലരുടേയും പെന്‍ഷന്‍ പുതിയ സിസ്റ്റത്തിലേക്ക് മാറേണ്ടതിന്റേയും അതിന് എന്തൊക്കെ ചെയ്യണമെന്നുള്ളതിനും വേണ്ടി വിശദീകരിക്കുന്ന ബോധവത്ക്കരണ ക്ലാസ്സാണ് സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 18 ന് ഞായറാഴ്ച കാലത്ത് പേരാമ്പ്ര എമ്പസ്സി ഹാളില്‍ വെച്ചാണ് ക്ലാസ് നടത്തുന്നത്.

എല്ലാ വിമുക്ത ഭടന്‍മാരേയും അവരുടെ ആശ്രിതരേയും പ്രസ്തുത ബോധവത്ക്കരണ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്യുന്നതായി അധികൃതര്‍ അറിയിച്ചു.

വിശദ്ദവിവരങ്ങള്‍ക്ക് 9605967293 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85550/sparsh-organizes-awareness-class-perambra)