---
title: "ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വാഴക്കന്ന് വിതരണം ചെയ്തു "
english_title: "Bananas were distributed in Changaroth Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85570/bananas-were-distributed-in-changaroth-gram-panchayat"
published_at: "2022-12-16T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c3bf073555_1vazha.jpg"
keywords: []
---

# ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ വാഴക്കന്ന് വിതരണം ചെയ്തു 

> **Lead Summary:** **പന്തിരിക്കര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാഴ ഗ്രാമം പദ്ധതിയുടെ ഭാഗമായി വാഴക്കന്ന് വിതരണം ചെയ്തു.

## Article Content

**പന്തിരിക്കര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് വാഴ ഗ്രാമം പദ്ധതിയുടെ ഭാഗമായി വാഴക്കന്ന് വിതരണം ചെയ്തു.

പന്തിരിക്കരയില്‍ നടന്ന വാഴക്കന്ന് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വെങ്ങേരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടി.കെ. ഷൈലജ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തിലെ ജനങ്ങള്‍ക്കാവശ്യമായ വാഴക്കുലകള്‍ ഇവിടെ തന്നെ ഉദ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപ വകയിരുത്തിയാണ് 15000 ടിഷ്യു കള്‍ച്ചര്‍ നേന്ത്ര വാഴക്കന്നുകള്‍ വിതരണം ചെയ്തത്.

കൃഷി ഓഫിസര്‍ അരുണ്‍ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വാര്‍ഡ് അംഗങ്ങളായ കെ.ടി. മൊയ്തി, പി.കെ. പ്രകാശിനി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85570/bananas-were-distributed-in-changaroth-gram-panchayat)