---
title: "ബഫര്‍ സോണ്‍; പഞ്ചായത്ത് ഭരണസമിതിയില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് "
english_title: "buffer zone; UDF has demanded an urgent discussion in the Panchayat Governing Council"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85622/buffer-zone-udf-has-demanded-an-urgent-discussion-in-the-panchayat-governing-council"
published_at: "2022-12-16T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c7c37d60a7_OBIT_CARD_JPG.JPG"
keywords: []
---

# ബഫര്‍ സോണ്‍; പഞ്ചായത്ത് ഭരണസമിതിയില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് 

> **Lead Summary:** **ചക്കിട്ടപ്പാറ :** ജില്ലയിലെ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി നടപടിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികള്‍.

## Article Content

**ചക്കിട്ടപ്പാറ :** ജില്ലയിലെ മലബാര്‍ വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണായി പ്രഖ്യാപിച്ച സുപ്രീംകോടതി നടപടിക്കെതിരെ പഞ്ചായത്ത് ഭരണസമിതിയില്‍ അടിയന്തര ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് ജനപ്രതിനിധികള്‍.

ചക്കിട്ടപാറ പഞ്ചായത്തിലെ 90% ആളുകളെയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും ചര്‍ച്ച ചെയ്യുവാന്‍ അടിയന്തരമായി പഞ്ചായത്ത് ഭരണസമിതി യോഗം വിളിച്ചു ചേര്‍ക്കണമെന്നും യുഡിഎഫ് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ചര്‍ച്ച ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിനിധികള്‍ ഒപ്പിട്ട് നിവേധനം ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന് നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85622/buffer-zone-udf-has-demanded-an-urgent-discussion-in-the-panchayat-governing-council)