---
title: "വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ ലോക അറബി ഭാഷാ ദിനം ആചരിച്ചു. "
english_title: "World Arabic Language Day was celebrated at Vanmukam-Elampilad MLP School."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85653/world-arabic-language-day-was-celebrated-at-vanmukam-elampilad-mlp-school"
published_at: "2022-12-16T22:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ca819ee0a3_OBIT_CARD_JPG.JPG"
keywords: []
---

# വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ ലോക അറബി ഭാഷാ ദിനം ആചരിച്ചു. 

> **Lead Summary:** **ചിങ്ങപുരം: **വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികളോടെ ലോക അറബി ഭാഷാ ദിനം ആചരിച്ചു. അറബിക് ഭാഷാ വിദഗ്ധന്‍ സി.ലുഖ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് അധ്യക്ഷയായി.

## Article Content

**ചിങ്ങപുരം: **വന്മുകം-എളമ്പിലാട് എം.എല്‍.പി.സ്‌കൂളില്‍ വിവിധ പരിപാടികളോടെ ലോക അറബി ഭാഷാ ദിനം ആചരിച്ചു. അറബിക് ഭാഷാ വിദഗ്ധന്‍ സി.ലുഖ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എന്‍.ടി.കെ. സീനത്ത് അധ്യക്ഷയായി.

അറബിക് ക്ലബ്ബ് അംഗങ്ങള്‍ തയ്യാറാക്കിയ 'നിബ്‌റാസ് 'മാഗസിന്‍ സി.ലുഖ്മാന്‍ അറബിക് ക്ലബ്ബ് ലീഡര്‍ ദില്‍നഖദീജക്ക് കൈമാറി പ്രകാശനം ചെയ്തു. വിവിധ അറബിക് മത്സര വിജയികള്‍ക്ക് പി.ടി.എ. പ്രസിഡന്റ് പി.കെ. തുഷാര, വൈസ് പ്രസിഡന്റ് മൃദുല ചാത്തോത്ത് എന്നിവര്‍ ചേര്‍ന്ന് സമ്മാന വിതരണം നടത്തി.

അറബിക് അസംബ്ലി, വിവിധ അറബിക് കലാപരിപാടികള്‍ എന്നിവ അരങ്ങേറി. അറബിക് ക്ലബ്ബ് കണ്‍വീനര്‍ സി. ഖൈറുന്നിസാബി,സ്‌കൂള്‍ ലീഡര്‍ കാര്‍ത്തിക പ്രഭീഷ്, എസ്.ആര്‍.ജി. കണ്‍വീനര്‍ പി.കെ.അബ്ദുറഹ്മാന്‍, സ്‌കൂള്‍ ഡെപ്യൂട്ടി ലീഡര്‍ ആയിഷ റിഫ, പി.നൂറുല്‍ഫിദ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85653/world-arabic-language-day-was-celebrated-at-vanmukam-elampilad-mlp-school)