---
title: "ബഫര്‍സോണ്‍: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) "
english_title: "Buffer Zone: Kerala Congress (M) organizes protest rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85660/buffer-zone-kerala-congress-m-organizes-protest-rally"
published_at: "2022-12-16T23:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639cb24ae4753_OBIT_CARD_JPG.JPG"
keywords: []
---

# ബഫര്‍സോണ്‍: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) 

> **Lead Summary:** ** പേരാമ്പ്ര:** ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു വനംവകുപ്പ് തയാറാക്കിയ സാറ്റലറ്റ് സര്‍വേ തെറ്റുകള്‍ നിറഞ്ഞതുമാണെന്നു കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാല്‍.

## Article Content

** പേരാമ്പ്ര:** ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നതിനു വനംവകുപ്പ് തയാറാക്കിയ സാറ്റലറ്റ് സര്‍വേ തെറ്റുകള്‍ നിറഞ്ഞതുമാണെന്നു കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാല്‍.

ബഫര്‍സോണിനും മയക്കു മരുന്നിനുമെതിരെ കേരളാ കോണ്‍ഗ്രസ് (എം) പേരാമ്പ്ര ബസ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള വീടുകളുടേയും സ്ഥാപനങ്ങളുടേയും ആരാധനാലയങ്ങളുടേയും എണ്ണത്തില്‍ ഗണ്യമായ കുറവു കാണിച്ചാണു സാറ്റലെറ്റ് മാപ്പ് തയാറാക്കിയിരിക്കുന്നത്.

ചില സ്ഥലങ്ങളും കെട്ടിടങ്ങളും മാപ്പില്‍ നിന്നൊഴിവാക്കിയപ്പോള്‍ ചേര്‍ന്നു കിടക്കുന്ന ഇതര ഭൂമികള്‍ മാപ്പില്‍ ഉള്‍പ്പെട്ടതായും കാണുന്നു. ഇതില്‍ കളികളുണ്ടെന്നു സംശയിക്കണം. സംസ്ഥാനത്ത് വന്യമൃഗ സങ്കേതങ്ങളുടേയും സംരംക്ഷിത വനഭൂമിയുടേയും ആകെ വിസ്തീര്‍ണ്ണം നിലവിലുള്ള വനഭൂമിയുടെ ഇരുപത് ശതമാനം പോലുമില്ല.

എണ്‍പത് ശതമാനം ഫോറസ്റ്റും വെറുതെ കിടക്കുകയാണ്. ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ ഏരിയ ഈ ഫോറസ്റ്റ് ലാന്‍ഡില്‍ നിന്നു തന്നെ എടുത്ത് വന്യമൃഗങ്ങളെ സംരംക്ഷിക്കാവുന്നതാണ്.

ബഫര്‍ സോണില്‍ നിന്നു ജനവാസ മേഖലയേയും കൃഷിഭൂമികളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ഇക്ബാല്‍ ആവശ്യപ്പെട്ടു. ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.

സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റി അംഗം ബേബി കാപ്പുകാട്ടില്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ.നാരായണന്‍, ജില്ലാ സെക്രട്ടറിമാരായ കെ.എം പോള്‍സണ്‍, ബോബി മൂക്കന്‍തോട്ടം, സുരേന്ദ്രന്‍ പാലേരി, ബോബി ഓസ്റ്റിന്‍, പേരാമ്പ്ര നിയോജക മണ്ഡലം നേതാക്കളായ അഡ്വ.ജെയ്‌സണ്‍ വെട്ടിക്കല്‍, കെ.പ്രകാശന്‍, ജോര്‍ജ്ഫിലിപ്പ്, ഇ.ടി. സനീഷ്, ഷാജന്‍ പൂഴിത്തോട്, ജോസ്‌കുട്ടി പുരയിടത്തില്‍, മനോജ് പാലേരി, സുരേഷ് വാളൂര്‍, വിജി വിനോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85660/buffer-zone-kerala-congress-m-organizes-protest-rally)