---
title: "കര്‍ഷക സമര മുന്നേറ്റം സോഷ്യലിസ്റ്റുകളുടെ ത്യാഗം; വി. കുഞ്ഞാലി "
english_title: "Sacrifices of the Peasant Strike Movement Socialists; V. Kunjali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85818/sacrifices-of-the-peasant-strike-movement-socialists-v-kunjali"
published_at: "2022-12-17T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dd5df1040e_OBIT_CARD_JPG.JPG"
keywords: []
---

# കര്‍ഷക സമര മുന്നേറ്റം സോഷ്യലിസ്റ്റുകളുടെ ത്യാഗം; വി. കുഞ്ഞാലി 

> **Lead Summary:** **പേരാമ്പ്ര: **മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന് ഭൂമിയില്‍ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങളില്‍ സോഷ്യലിസ്റ്റുകളുടെ ത്യാഗ പൂര്‍ണ്ണമായ സംഭാവനയാണ് മുതുകാട് കര്‍ഷകസമരമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കുഞ്ഞാലി.

## Article Content

**പേരാമ്പ്ര: **മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകന് ഭൂമിയില്‍ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങളില്‍ സോഷ്യലിസ്റ്റുകളുടെ ത്യാഗ പൂര്‍ണ്ണമായ സംഭാവനയാണ് മുതുകാട് കര്‍ഷകസമരമെന്ന് എല്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കുഞ്ഞാലി.

1952 ലും 1972 ലുമായി നടന്ന സമരം പരിപൂര്‍ണമായി വിജയിപ്പിക്കാന്‍ കഴിഞ്ഞത് കേരള രാഷ്ടീയത്തില്‍ സോഷ്യലിസ്റ്റുകള്‍ക്ക് എക്കാലവും അഭിമാനിക്കാന്‍ കഴിയുന്ന ത്യാഗ നിര്‍ഭരമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

മുതുകാട്-കൂത്താളി സമരത്തിന്റെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനതാ ലേബര്‍ യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാ മ്പ്രയില്‍ നടത്തിയ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാഗത സംഘം ചെയര്‍മാന്‍ അഡ്വ. രാജീവന്‍ മല്ലിശ്ശേരി അധ്യക്ഷനായി. ജെഎല്‍യു സംസ്ഥാന ഭാരവാഹികളായ ബിജു ആന്റണി, നീലിയോട്ട് നാണു, വിനോദ് ചെറിയത്ത്, എല്‍ജെഡി നേതാക്കളായ ആര്‍.എം. രവീന്ദ്രന്‍, വത്സന്‍ എടക്കോടന്‍, പി.സി. സതീശന്‍, എ.കെ. അഭിലാഷ്, സി. രമണി, പി.കെ. ബിജു എന്നിവര്‍ സംസാരിച്ചു. കര്‍ഷകസമര സേനാനികളായ തെക്കയില്‍ കണാരന്‍, കെ.പി വേരന്‍, കല്ലോട് ഗോപാലന്‍ എന്നിവരെയും എസ്.സി / എസ്.ടി സെന്റര്‍ സംസ്ഥാന സെക്രട്ടറി കെ.പി.രവീന്ദ്രനെയും ചടങ്ങില്‍ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85818/sacrifices-of-the-peasant-strike-movement-socialists-v-kunjali)