---
title: "വാഹന പ്രചരണ ജാഥ സംഘടിപ്പിച്ച് മേപ്പയ്യൂര്‍ സൗത്ത് ഗ്രന്ഥശാല നേതൃസമിതി "
english_title: "Mappayyur South Library Leadership Committee organized a vehicle campaign"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85929/mappayyur-south-library-leadership-committee-organized-a-vehicle-campaign"
published_at: "2022-12-18T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ed31935cd4_OBIT_CARD_JPG.JPG"
keywords: []
---

# വാഹന പ്രചരണ ജാഥ സംഘടിപ്പിച്ച് മേപ്പയ്യൂര്‍ സൗത്ത് ഗ്രന്ഥശാല നേതൃസമിതി 

> **Lead Summary:** **മേപ്പയ്യൂര്‍: **ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ സൗത്ത് ആഭിമുഖ്യത്തില്‍ നടന്ന വാഹന പ്രചരണ ജാഥ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **ഗ്രന്ഥശാല നേതൃസമിതി മേപ്പയ്യൂര്‍ സൗത്ത് ആഭിമുഖ്യത്തില്‍ നടന്ന വാഹന പ്രചരണ ജാഥ മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.പി ശോഭ ഉദ്ഘാടനം ചെയ്തു.

'അന്ധവിശ്വാസക്കൂരിരുള്‍ മാറ്റാന്‍ ശാസ്ത്ര വിചാര പുലരി പിറക്കാന്‍ ' എന്ന മുദ്രാവാക്യവുമായാണ് ജനചേതന യാത്ര സംഘടിപ്പിച്ചത്. വാര്‍ഡ് മെമ്പര്‍ പി.പ്രകാശന്‍ അദ്ധ്യക്ഷനായി.

ജാഥാ ലീഡര്‍ എ.എ സുപ്രഭ, എ.എം കുഞ്ഞിരാമന്‍, കെ.ശ്രീധരന്‍, വി. ജയരാജന്‍, വി.പി ശിവദാസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85929/mappayyur-south-library-leadership-committee-organized-a-vehicle-campaign)