---
title: "ജീവതാളം പരിശോധനക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് "
english_title: "Mepayiyur Gram Panchayat has started the Jivathalam check"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85931/mepayiyur-gram-panchayat-has-started-the-jivathalam-check"
published_at: "2022-12-18T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ed4c337ae6_OBIT_CARD_JPG.JPG"
keywords: []
---

# ജീവതാളം പരിശോധനക്ക് തുടക്കമിട്ട് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **മേപ്പയ്യൂര്‍: **ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെ മേപ്പയൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരില്‍ തുടക്കമായി. മേപ്പയൂര്‍ ചങ്ങരംവെള്ളിയില്‍ വെച്ച് നടന്ന മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തല ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

## Article Content

**മേപ്പയ്യൂര്‍: **ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെ മേപ്പയൂര്‍ പഞ്ചായത്ത് നടപ്പിലാക്കുന്ന ജീവതാളം പരിപാടിക്ക് മേപ്പയൂരില്‍ തുടക്കമായി. മേപ്പയൂര്‍ ചങ്ങരംവെള്ളിയില്‍ വെച്ച് നടന്ന മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് തല ജീവതാളം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ കെ.എം പ്രസീത അധ്യക്ഷയായി. പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി.പി സതീഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ജെപിപച്ച്എന്‍ ഷീബ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ സേവനം മുഴുവന്‍ ആളുകളും ഉപയോഗപ്പെടുത്തണമെന്ന് ജീവതാളം നോഡല്‍ ഓഫീസര്‍ ഡോ.ചന്ദ്രലേഖ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85931/mepayiyur-gram-panchayat-has-started-the-jivathalam-check)