---
title: "നമുക്കും കൈകോര്‍ക്കാം പാലോളിയിലെ മുഹമ്മദ് സാലിഹിനായി "
english_title: "Let us also join hands for Muhammad Salih of Paloli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85975/let-us-also-join-hands-for-muhammad-salih-of-paloli"
published_at: "2022-12-18T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f31653d754_OBIT_CARD_JPG.JPG"
keywords: []
---

# നമുക്കും കൈകോര്‍ക്കാം പാലോളിയിലെ മുഹമ്മദ് സാലിഹിനായി 

> **Lead Summary:** **നടുവണ്ണൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പാലോളി പ്രദേശത്ത് രാരോത്ത് മീത്തല്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് സാലിം ന് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

## Article Content

**നടുവണ്ണൂര്‍: **കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് പാലോളി പ്രദേശത്ത് രാരോത്ത് മീത്തല്‍ ഷമീറിന്റെ മകന്‍ മുഹമ്മദ് സാലിം ന് ഇരു വൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, വാകയാട് വിദ്യാര്‍ത്ഥിയാണ്. കൗമാരക്കാരനായ ഈ മിടുക്കന് വൃക്ക മാറ്റിവെക്കല്‍ ശാസ്ത്ര ക്രിയ നടത്തിയാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാമെന്ന ഡോക്ടര്‍മാരുടെ അഭിപ്രായം കുടുംബത്തിനും നാട്ടുകാര്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു.

സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന ഈ കുടുംബം കുട്ടിയുടെ ചികിത്സയുമായി മുന്നോട്ട് പോകുവാന്‍ വളരെയേറെ പ്രയാസപ്പെടുകയാണ്. വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയക്ക് ഏകദേശം 40 ലക്ഷത്തോളം രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ തുക സമാഹരികുന്നതിനായി എം.കെ.രാഘവന്‍ എം.പി, അഡ്വ:കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ, ബ്ലോക്ക് പ്രസിഡന്റ് വി.കെ. അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷ്എന്നിവര്‍ മുഖ്യരക്ഷാധികാരികളായും, ബ്ലോക്ക് മെംബര്‍ നഫീസ, മുന്‍ മെംബര്‍ ചേലേരി മമ്മുക്കുട്ടി, പ്രിന്‍സിപ്പാള്‍ പി. ആബിദ എന്നിവര്‍ രക്ഷാധികാരികളായും, വാര്‍ഡ് മെംബര്‍ കെ.കെ.ഷംന (ചെയര്‍ പേഴ്‌സണ്‍ ), ജമാല്‍ പാലോളി (വൈസ് ചെയര്‍മാന്‍), പി.വി. അബ്ദുള്‍ ഗഫൂര്‍ മാസ്റ്റര്‍ (ജന: കണ്‍വീനര്‍), മുസ്ഥഫ മാസ്റ്റര്‍ (ജോ: കണ്‍വീനര്‍),കെ.ജി. ഷാജി(ട്രഷറര്‍).മുഹമ്മദ് സാലിംചികിത്സസഹായ കമ്മറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരിക്കുകകയാണ്. സാമ്പത്തിക സഹായങ്ങള്‍ താഴെപറയുന്ന വിലാസത്തില്‍ അയക്കാവുന്നതാണ്.

ഫെഡറല്‍ ബേങ്ക് ബാലുശ്ശേരി ബ്രാഞ്ച് IFSC FDRL0001955. AC / No 19550100228017, കോഴിക്കോട് . 673612, google Pay 6282077388

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85975/let-us-also-join-hands-for-muhammad-salih-of-paloli)