---
title: "ഫുട്‌ബോള്‍ കൊണ്ട് മായാജാലം തീര്‍ത്ത് ഹന മുഹമ്മദ് "
english_title: "Hana Muhammad has done magic with football"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/85986/hana-muhammad-has-done-magic-with-football"
published_at: "2022-12-18T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f3a7ca6df5_OBIT_CARD_JPG.JPG"
keywords: []
---

# ഫുട്‌ബോള്‍ കൊണ്ട് മായാജാലം തീര്‍ത്ത് ഹന മുഹമ്മദ് 

> **Lead Summary:** **പേരാമ്പ്ര:** ഒന്നര വര്‍ഷമായി ഹന മുഹമ്മദ് ഫ്രീസ്‌റ്റൈല്‍ രംഗത്ത് സജീവമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി ഏറെ ഇഷ്ടപ്പെടുന്ന ഹനയ്ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ കലശലായ ആഗ്രഹം ഉടലെടുത്തു.

## Article Content

**പേരാമ്പ്ര:** ഒന്നര വര്‍ഷമായി ഹന മുഹമ്മദ് ഫ്രീസ്‌റ്റൈല്‍ രംഗത്ത് സജീവമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി ഏറെ ഇഷ്ടപ്പെടുന്ന ഹനയ്ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ കലശലായ ആഗ്രഹം ഉടലെടുത്തു.

പക്ഷേ ഒപ്പം കളിക്കാന്‍ ഗ്രാമീണ ചുറ്റുപാടില്‍ ജീവിക്കുന്ന ഹനയ്ക്ക് ചാന്‍സ് വളരേ കുറവായിരുന്നു. പേരാമ്പ്രയ്ക്കടുത്ത മരുതേരിയിലാണ് ഈ മിടുക്കി താമസിക്കുന്നത്. അങ്ങനെയാണ് ഒറ്റയ്ക്ക് തന്നെ ചെയ്യാന്‍ പറ്റുന്ന ഫ്രീസ്‌റ്റൈല്‍ പരിശീലിക്കാന്‍ തുടങ്ങിയത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി പരിശീലനം നടത്തിക്കൊണ്ടിരിക്കുന്ന ഹന ഇപ്പോള്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. പഠനത്തിലും മിടുക്കിയായ ഇവളുടെ ആഗ്രഹം കളിയും പ0നവും ഒരുമിച്ചു കൊണ്ടു പോകാനാണ്.

ഖത്തര്‍ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്തിയ പ്രദര്‍ശനം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുകയാണ് ഹന. മികച്ച ഫുട്‌ബോളര്‍ ആവാനാണ് ആഗ്രഹം.

മരുതേരി കക്കറേമ്മല്‍ മുഹമ്മദിന്റെയും താഹിറയുടേയും ഇളയ മകളാണ് ഈ മിടുക്കി. പെണ്‍കുട്ടികളുടെ ഏതെങ്കിലുമൊരു ടീമില്‍ കയറിപ്പറ്റുക എന്നതാണ് ഹനയുടെ ലക്ഷ്യം.

ലോകം മുഴുവന്‍ ഫുട്‌ബോള്‍ ലഹരിയില്‍ ആറാടുമ്പോള്‍ മാസ്മരികമായ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധേയയാവുകയാണ് ഹന മുഹമ്മദ്. ഫുട്‌ബോള്‍ കൊണ്ട് മായാജാലം തീര്‍ക്കുന്ന ഈ മിടുക്കി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പത്താം തരം വിദ്യാര്‍ത്ഥിനിയാണ്. ഫുട്ബാള്‍ തട്ടിക്കളിച്ചായിരുന്നു തുടക്കം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/85986/hana-muhammad-has-done-magic-with-football)