Oct 2, 2021 06:56 PM

 പേരാമ്പ്ര: പേരാമ്പ്രയുടെ വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തന്‍ പാറയ്ക്ക് മാലിന്യത്തില്‍ നിന്നും പുതുജീവന്‍ നല്‍കി അഗ്‌നിരക്ഷാസേനയും സിവില്‍ഡിഫന്‍സ് വളണ്ടിയര്‍മാരും പേരാമ്പ്ര റോട്ടറി ക്ളബും. ഗാന്ധിജയന്തി ദിനത്തിലാണ് ഇവര്‍ സംയുക്തമായി ചേര്‍ന്ന് കരിയാത്തും പാറ വിനോദ സഞ്ചാര കേന്ദ്രം ശുചീകരിച്ചത്.

കൂടാതെ കഴിഞ്ഞ ദിവസം വിനോദസഞ്ചാരത്തിന് കുന്നമംഗലത്ത് നിന്ന് വന്ന ഒരു കുടുംബത്തിലെ നാലു പേരെ ഒഴുക്കില്‍ നിന്നും രക്ഷപ്പെടുത്തിയ നാട്ടുകാരായ ഓ.കെ ജസീം, അനുറോഷന്‍, ഹമീദ്, രാഥില്‍ ബുഹാരി, നബീല്‍, ഷാനിഫ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ മുരളീധരന്റെ ആദ്യക്ഷതയി ചേര്‍ന്ന യോഗത്തില്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കാട് ഉദ്ഘാടനം നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍മാരായ ഒ.കെ. അഹമ്മദ്, ഡാര്‍ലി എബ്രഹാം, സിമിലിബിജു, വിന്‍സിതോമസ്, ജെസി കരിമ്പറ്റ, സീനിയര്‍ ഫയര്‍ഓഫിസര്‍ പി.സി പ്രേമന്‍, റോട്ടറി ഭാരവാഹികള്‍ രാജഗോപാല്‍, എന്‍.പി സുധീഷ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ബാബു സുരഭി സ്വാഗതവും പി വിനോദന്‍ നന്ദിയും പറഞ്ഞു.

Kariyathumpara was cleaned and the rescuers were honored

Next TV

Top Stories