ചക്കിട്ടപാറ: ചക്കിട്ടപാറ സ്പോട്സ് കോപ്ലക്സ് നടപടികള്‍ വേഗത്തിലാക്കാന്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന് ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്കി.
പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.എം ശ്രീജിത്ത്, ഇ.എസ് ജെയിംസ് തുടങ്ങിയവര്‍ മന്ത്രിയെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
60 കോടി നിര്‍മാണ ചെലവ് കണക്കാക്കുന്നതാണ് പദ്ധതി. കായിക പ്രേമികളുടെ എറെ കാലത്തെ ആഗ്രഹമായിരുന്ന സ്പോട്സ് കോപ്ലക്സ് യാഥാര്‍ത്ഥ്യമാക്കാന്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി തീരുമാനം എടുത്തിരുന്നു.
പിന്നീട് തുടര്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു പരിഗണിച്ചത്. എന്നാല്‍ ഇനി ലഭ്യമാകുന്ന ഫണ്ട് ഉപയോഗപ്പെടുത്തി നടപ്പാക്കാനാണ് തീരുമാനം.
കിഴക്കന്‍ മലയോരഗ്രാമമായ ചക്കിട്ടപാറ, ഒട്ടനവധി ദേശീയ-അന്തര്‍ ദേശീയ കായികതാരങ്ങളെ രാജ്യത്തിനു സംഭാവന ചെയ്ത നാടാണ്.
ആധുനിക രീതിയിലുള്ള പരിശീലനം ലഭിച്ചാല്‍ ഇനിയും നിരവധി കായിക താരങ്ങളെ ഉയര്‍ത്തി കൊണ്ടുവരാന്‍ കഴിയും എന്നാണ് കായികപ്രേമികള്‍ പറയുന്നത്.
Chakkitapara Sports Complex Towards Reality