---
title: "ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളയണം; ബിജെപി "
english_title: "The satellite survey report should be dismissed; The BJP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86154/the-satellite-survey-report-should-be-dismissed-the-bjp"
published_at: "2022-12-19T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a07efb12e0a_OBIT_CARD_JPG.JPG"
keywords: []
---

# ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് തള്ളിക്കളയണം; ബിജെപി 

> **Lead Summary:** **പേരാമ്പ്ര :** കരുതല്‍ മേഖലയിലെ ഉപഗ്രഹമാപ്പ് അപൂര്‍ണ്ണവും അവ്യക്തത നിറഞ്ഞതുമാകയാല്‍ റിപ്പോര്‍ട്ട് തള്ളി നേരിട്ട് ഭൂമിയുടെയും വസ്തുവകകളുടെയും സര്‍വേ നടത്തുകയാണ് വേണ്ടെതെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു.

## Article Content

**പേരാമ്പ്ര :** കരുതല്‍ മേഖലയിലെ ഉപഗ്രഹമാപ്പ് അപൂര്‍ണ്ണവും അവ്യക്തത നിറഞ്ഞതുമാകയാല്‍ റിപ്പോര്‍ട്ട് തള്ളി നേരിട്ട് ഭൂമിയുടെയും വസ്തുവകകളുടെയും സര്‍വേ നടത്തുകയാണ് വേണ്ടെതെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ബഫര്‍ സോണ്‍ വിഷയത്തിലും ഉപഗ്രഹസര്‍വേ റിപ്പോര്‍ട്ടിലും ഇടത് വലത് മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ ഒരുമിച്ച് നിന്ന് ചങ്ങല പിടിച്ചവര്‍ പരിഹാസ്യരായെന്ന് കെ.കെ രജീഷ് ചൂണ്ടിക്കാട്ടി. മലയോര വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍ക്കാന്‍ ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

കരുതല്‍ മേഖല വിഷയത്തില്‍ വരും ദിവസങ്ങളില്‍ ജനകിയ സമരത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് കെ.കെ രജീഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86154/the-satellite-survey-report-should-be-dismissed-the-bjp)