---
title: "ബഫര്‍ സോണ്‍ വിഷയത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് കക്ഷി ചേരും "
english_title: "Chakkittapara panchayat will join the buffer zone issue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86164/chakkittapara-panchayat-will-join-the-buffer-zone-issue"
published_at: "2022-12-19T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a08bbf3d588_OBIT_CARD_JPG.JPG"
keywords: []
---

# ബഫര്‍ സോണ്‍ വിഷയത്തില്‍ ചക്കിട്ടപാറ പഞ്ചായത്ത് കക്ഷി ചേരും 

> **Lead Summary:** **ചക്കിട്ടപാറ:** ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രത്യേകം കക്ഷി ചേരാന്‍ തീരുമാനിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

## Article Content

**ചക്കിട്ടപാറ:** ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രത്യേകം കക്ഷി ചേരാന്‍ തീരുമാനിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ബഫര്‍ സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ ഗ്രാമ പഞ്ചായത്ത് പ്രത്യേകം കക്ഷി ചേരാന്‍ തീരുമാനിച്ചു. മുഴുവന്‍ വാര്‍ഡുകളിലും ഹെല്‍പ്് ഡെസ്‌ക്കുകള്‍ സ്ഥാപിക്കാനും അതിലേക്ക് പ്രത്യേകം ജീവനക്കാരെ നിയോഗിക്കാനും തീരുമാനമായി.

കെട്ടിടം അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ഗ്രാമ പഞ്ചായത്ത് ഏര്‍പ്പെടുത്തും. ഡിസംബര്‍ 20 ന് രാവിലെ 10 മണിക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പെടുന്ന സംഘം സാങ്കേതിക പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും ആവശ്യമായ യോഗം ചേരും.

നിലവിലെ അവസാന തീയതി ആയ 23 എന്നത് നീട്ടിയിട്ടില്ല എങ്കില്‍ ഈ ദിവസം തന്നെ ആവശ്യമായ രേഖകള്‍ ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ മുന്‍പാകെ സമര്‍പ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ / സംഘടനകളെ പ്രതിനിധീകരിച്ച് കൊണ്ട് പള്ളുരുത്തി ജോസഫ്, പി.സി സുരാജന്‍, എ.ജി ഭാസ്‌കരന്‍, ബിജു ചെറുവത്തൂര്‍, ബേബി കാപ്പികാട്ടില്‍, വി.വി കുഞ്ഞിക്കണ്ണന്‍, എം.എ മജീദ് തുടങ്ങിയവരും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്റ്റാന്‍ഡിങ് കമ്മറ്റി അദ്ധ്യക്ഷരായ സി.കെ ശശി, ബിന്ദു വത്സന്‍, ഇ.എം ശ്രീജിത്ത് തുടങ്ങിയവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86164/chakkittapara-panchayat-will-join-the-buffer-zone-issue)