---
title: "ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍ ദുരിതത്തിലെന്ന് നരിനട ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി "
english_title: "Narinada Branch Muslim League Committee that the farmers of Chakkittapara are in distress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86174/narinada-branch-muslim-league-committee-that-the-farmers-of-chakkittapara-are-in-distress"
published_at: "2022-12-19T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a097fbe0cf6_OBIT_CARD_JPG.JPG"
keywords: []
---

# ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍ ദുരിതത്തിലെന്ന് നരിനട ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന്റെ അനാസ്ഥ കാരണം ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍ ദുരിതത്തിലെന്ന് നരിനട ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി. സര്‍വ്വേ നമ്പര്‍ കിട്ടാന്‍ വില്ലേജ് ഓഫീസില്‍ പോയാല്‍ അവിടെ ഒരു രേഖയും ഇല്ല.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ വില്ലേജ് ഓഫീസിന്റെ അനാസ്ഥ കാരണം ചക്കിട്ടപ്പാറയിലെ കര്‍ഷകര്‍ ദുരിതത്തിലെന്ന് നരിനട ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി. സര്‍വ്വേ നമ്പര്‍ കിട്ടാന്‍ വില്ലേജ് ഓഫീസില്‍ പോയാല്‍ അവിടെ ഒരു രേഖയും ഇല്ല.

ജനങ്ങള്‍ നട്ടം തിരിയുന്നു എന്നും ഇവര്‍ പറഞ്ഞു. ബഫര്‍ സോണ്‍ സംബദ്ധമായ രേഖകള്‍ ഹാജരാകാന്‍ വില്ലേജില്‍ പോയാല്‍ അധികാരികള്‍ കൈ മലര്‍ത്തുകയാണെന്നും എല്ലാം നഷ്ടപ്പെട്ടു എന്നാണ് അവര്‍ പറയുന്നതെന്നും മുസ്‌ളീം ലീഗ് ആരോപിച്ചു.

ഇതിനെതിരെ നരിനട ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപെടുത്തി. യോഗം ജില്ല ലീഗ് സെക്രട്ടറി അസീസ് ഉദ്ഘാടനം ചെയ്തു.

യോഗ അധ്യക്ഷന്‍ കുഞ്ഞമ്മദ് പെരിഞ്ചേരി, ആര്‍.കെ.മുനീര്‍, മൊയ്തു പുറംമണ്ണില്‍, അബ്ദുള്ള ഒ, നാസര്‍ ഒ, ഇബ്രാഹിം ഒലിപ്പില്‍, ആലിക്കോയ, ഹസ്സന്‍ കുട്ടി, വി.കെ യുസഫ്, വി.കെ മഹമൂദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86174/narinada-branch-muslim-league-committee-that-the-farmers-of-chakkittapara-are-in-distress)