---
title: "ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെതിരെ ജനജാഗ്രതാ യാത്രയും ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചു "
english_title: "An awareness drive and a mass march were organized against the buffer zone satellite survey report koorachund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86239/an-awareness-drive-and-a-mass-march-were-organized-against-the-buffer-zone-satellite-survey-report-koorachund"
published_at: "2022-12-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1508b23ed2_1_rali.jpg"
keywords: []
---

# ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെതിരെ ജനജാഗ്രതാ യാത്രയും ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട്:** ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെതിരെ ജനജാഗ്രതാ യാത്രയും ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചു.

## Article Content

**കൂരാച്ചുണ്ട്:** ബഫര്‍ സോണ്‍ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനെതിരെ ജനജാഗ്രതാ യാത്രയും ബഹുജന മാര്‍ച്ചും സംഘടിപ്പിച്ചു.

കേരള കര്‍ഷക അതിജീവന സംയുക്ത സമിതി നടത്തിയ ജനജാഗ്രതാ യാത്രയിലും കര്‍ഷക റാലിയിലും കര്‍ഷകരുടെ വന്‍ പ്രതിഷേധം ഇരമ്പി.

മലയോര ഗ്രാമങ്ങളില്‍ നിന്ന് ആയിരക്കണക്കിനു കര്‍ഷകരാണു കുടിയിറക്ക് നീക്കത്തിനെതിരെ റാലിയില്‍ പങ്കുചേര്‍ന്നത്.

അധികാരികളുടെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ശക്തമായ മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു. വൈദികരും കന്യാസ്ത്രീകളും സ്ത്രീകളുമുള്‍പ്പെടെ റാലിയില്‍ പങ്കാളികളായി.

മേലെ അങ്ങാടി പാരിഷ് ഹാളിനു സമീപത്തു നിന്ന് ആരംഭിച്ച റാലി സമാപിക്കുമ്പോള്‍ ബസ് സ്റ്റാന്‍ഡിലെ സമ്മേളന നഗരി ജനസാഗരമായിരുന്നു.

കക്കയത്ത് എസ്. സുമിന്‍ നെടുങ്ങാടന്‍ ക്യാപ്റ്റനും കുര്യന്‍ ചെമ്പനാനി വൈസ് ക്യാപ്റ്റനുമായ യാത്ര എസ്എന്‍ഡിപി യോഗം ഡയറക്ടര്‍ ബാബു പൂതംപാറ ഉദ്ഘാടനം ചെയ്തു. കക്കയം പള്ളി വികാരി ഫാ. വിന്‍സന്റ് കറുകമാലില്‍ അധ്യക്ഷത വഹിച്ചു.

ജോയി കണ്ണഞ്ചിറ, സുഹൈല്‍ ഫൈസി, ജോണ്‍സണ്‍ കക്കയം, ജോബി വാളിയം പ്ലാക്കല്‍, ആന്റണി വിന്‍സന്റ്, പി.ടി. ഹംസ, തോമസ് വെളിയംകുളം, ജോസ് വട്ടുകുളം എന്നിവര്‍ സംസാരിച്ചു.

പൂഴിത്തോട് നിന്നു ബോണി ജേക്കബ് ക്യാപ്റ്റനും ജോണ്‍സണ്‍ കമല വൈസ് ക്യാപ്റ്റനുമായ യാത്ര ചെമ്പനോട മഹല്ല് പ്രസിഡന്റ് മൊയ്തു മൗലവി ഉദ്ഘാടനം ചെയ്തു. പൂഴിത്തോട് പള്ളി വികാരി ഫാ. ജോസ് മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.

ജോയി കണ്ണഞ്ചിറ, ബാബു പൂതംപാറ, പി.ജെ. ബിജു, കെ.എ. ജോസുകുട്ടി, അപ്പച്ചന്‍ അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86239/an-awareness-drive-and-a-mass-march-were-organized-against-the-buffer-zone-satellite-survey-report-koorachund)