---
title: "നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വയോജന ഗ്രാമസഭ സംഘടിപ്പിച്ചു "
english_title: "Vyojana Gram Sabha was organized in Nochad Gram Panchayat"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86465/vyojana-gram-sabha-was-organized-in-nochad-gram-panchayat"
published_at: "2022-12-21T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2c7a5c6e78_1vv23.jpg"
keywords: []
---

# നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വയോജന ഗ്രാമസഭ സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര**: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വയോജന ഗ്രാമസഭ സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര**: നൊച്ചാട് ഗ്രാമപഞ്ചായത്തില്‍ വയോജന ഗ്രാമസഭ സംഘടിപ്പിച്ചു.

നൊച്ചാട് ഗ്രാമപഞ്ചായത്ത് 2023 - 2024 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള നവകേരളത്തിന് ജനകീയാസൂത്രണം വയോജന ഗ്രാമസഭ വെള്ളിയൂര്‍ മിനര്‍വ്വ കോളേജില്‍ വെച്ച് ചേര്‍ന്നു.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അമ്പാളി അദ്ധ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭനാ വൈശാഖ്, ഗ്രാമ പഞ്ചായത്തംഗം സുമേഷ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു.

വയോജങ്ങള്‍ക്കാവശ്യമായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിനടപ്പിലാക്കേണ്ട ആവശ്യങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ഗ്രാമസഭ മുമ്പാകെ സമര്‍പ്പിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ സ്വാഗതവും ഐസിഡിഎസ് സൂപ്രവൈസര്‍ ഷെഹിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86465/vyojana-gram-sabha-was-organized-in-nochad-gram-panchayat)