---
title: "വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ബ്ലാക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് "
english_title: "Black panchayat mobile medical unit organized medical camp for the elderly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86544/black-panchayat-mobile-medical-unit-organized-medical-camp-for-the-elderly"
published_at: "2022-12-21T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a31f2725954_OBIT_CARD_JPG.JPG"
keywords: []
---

# വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് ബ്ലാക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര വെങ്ങപ്പറ്റ ഗ്രാമ സഭാ ഹാളില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പേരാമ്പ്ര വെങ്ങപ്പറ്റ ഗ്രാമ സഭാ ഹാളില്‍ വയോജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിം കമ്മറ്റി ചെയര്‍മാന്‍ പ്രിയേഷ് അധ്യക്ഷനായി.

മുന്‍ വാര്‍ഡ് മെമ്പര്‍മാരായ സരസ്വതി, ജാനു, ഡോക്ടര്‍ നിധിന്‍ ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ജെഎച്ച്‌ഐ അബ്ദുള്‍ അസീസ് സ്വാഗതവും ആശാ വര്‍ക്കര്‍ പത്മിനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86544/black-panchayat-mobile-medical-unit-organized-medical-camp-for-the-elderly)