---
title: "മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ ജൂഡോ പരിശീലന കേന്ദ്രം ആരംഭിക്കുന്നു"
english_title: "Judo training center starts at Mappayyur GVHSS"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86618/judo-training-center-starts-at-mappayyur-gvhss"
published_at: "2022-12-22T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3fccfac955_1judo.jpg"
keywords: []
---

# മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ ജൂഡോ പരിശീലന കേന്ദ്രം ആരംഭിക്കുന്നു

> **Lead Summary:** ** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജൂഡോ പരിശീലന കേന്ദ്രം ആരംഭിക്കുന്നു.

## Article Content

** മേപ്പയ്യൂര്‍:** മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജൂഡോ പരിശീലന കേന്ദ്രം ആരംഭിക്കുന്നു.

കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ജൂഡോ പരിശീലന പദ്ധതിയായ ജൂഡോകയുടെ ഭാഗമായാണ് കേന്ദ്രം ആരംഭിക്കുന്നത്.

സംസ്ഥാനത്ത് ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. ജൂഡോയില്‍ അഭിരുചിയും കഴിവുമുള്ള കുട്ടികളെ കണ്ടെത്തി വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുക എന്നതും പദ്ധതി ലക്ഷ്യമിടുന്നു.

ശാസ്ത്രീയ രീതികളിലൂടെ കുട്ടികളിലെ കഴിവ് വികസിപ്പിച്ച് ഉന്നതതലത്തിലുള്ള മത്സരങ്ങള്‍ അഭിമുഖീകരിക്കുന്നതിന് സജ്ജരാക്കാനും പദ്ധതിയില്‍ ഉദ്ദേശിക്കുന്നണ്ട്.

കുട്ടികളില്‍ സ്വയം രക്ഷ പരിശീലിപ്പിക്കുന്നതിനും ചിട്ടയും ആത്മവിശ്വാസവുമുള്ള ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പദ്ധതി സഹായകമാകും.

സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 വയസ്സ് മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് പരിശീലനം നടപ്പാക്കുന്നത്.

മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും സമീപ പ്രദേശത്തെ വിവിധ സ്‌കൂളുകളിലെയും 40 കുട്ടികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86618/judo-training-center-starts-at-mappayyur-gvhss)