---
title: "സ്റ്റുഡന്റ് പൊലീസ് കേഡറ്റ്; പുതിയ പരിശീലന രീതി പൂര്‍ത്തിയായി "
english_title: "Student Police Cadet; The new training method is complete"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86683/student-police-cadet-the-new-training-method-is-complete"
published_at: "2022-12-22T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a432c5cf61d_1sp2.jpg"
keywords: []
---

# സ്റ്റുഡന്റ് പൊലീസ് കേഡറ്റ്; പുതിയ പരിശീലന രീതി പൂര്‍ത്തിയായി 

> **Lead Summary:** **പേരാമ്പ്ര :** സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതിക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തല്‍ പൂര്‍ത്തിയായി.

## Article Content

**പേരാമ്പ്ര :** സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതിക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തല്‍ പൂര്‍ത്തിയായി.

കോഴിക്കോട് ജില്ലയിലെ കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാര്‍ക്കായി കഴിഞ്ഞ ആറ് ദിവസമായി നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടന്നു വരുന്ന ഡിആര്‍ജി ട്രയിനിംഗിങ്ങാണ് പൂര്‍ത്തിയായത്.

എസ്പിസി നടുവണ്ണൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂണിറ്റ് ചെയര്‍മാന്‍ ടി. മുനാസ് അധ്യക്ഷത വഹിച്ചു.

സമാപന ചടങ്ങില്‍ ഡിസ്ടിക്ക് നോഡല്‍ ഓഫീസറും നര്‍ക്കോട്ടിക്‌സ് ഡിവൈഎസ്പി കെ.എസ്. ഷാജി, പേരാമ്പ്ര പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ്, സ്റ്റെയിറ്റ് റിസോര്‍ഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ കെ.പി. മുരളികൃഷ്ണദാസ്, സുജിത്ത് ചിറളേരി, കെ. ഷിബു, ടി.എല്‍. അസ്ലം, ഡിസ്ട്രിക്ക് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സതീശന്‍ കോക്കല്ലൂര്‍, അഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി. യൂസഫ്, വി.എം. ഷൈനി, എ.എം. സജീവന്‍, ബി. ഷെറീന, കെ.എം. റൈനിഷ്, പി.കെ. നദീറ, ദീപ രാജേന്ദ്രന്‍ എന്നിവര്‍ പരിശീലന പരിപാടികള്‍ വിലയിരുത്തി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86683/student-police-cadet-the-new-training-method-is-complete)