---
title: "പി.ടി. തോമസ് ചരമവാര്‍ഷികദിനം ആചരിച്ചു "
english_title: "P.T. Thomas' death anniversary was observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86694/pt-thomas-death-anniversary-was-observed"
published_at: "2022-12-22T16:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a4664012b9c_anusmaranam.jpg"
keywords: []
---

# പി.ടി. തോമസ് ചരമവാര്‍ഷികദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര** : കോണ്‍ഗ്രസ് നേതാവും സംസ്‌കൃതി ചെയര്‍മാനും മുന്‍ എം.പിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി. തോമസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.

## Article Content

**പേരാമ്പ്ര** : കോണ്‍ഗ്രസ് നേതാവും സംസ്‌കൃതി ചെയര്‍മാനും മുന്‍ എം.പിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായിരുന്ന പി.ടി. തോമസിന്റെ ഒന്നാം ചരമവാര്‍ഷികം ആചരിച്ചു.

യുഡിഎഫ്  ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി മേഖല ചെയര്‍മാന്‍ ദേവരാജ് കന്നാട്ടി അധ്യക്ഷത വഹിച്ചു.

സംസ്‌കൃതി പേരാമ്പ്ര മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പതിവ് ചരമ വാര്‍ഷിക പരിപാടികളില്‍ നിന്ന് വിഭിന്നമായി പുഷ്പാര്‍ച്ചന നടത്താതെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ...എന്ന ഗാനം ആലപിച്ചാണ് ആദരാജ്ഞലികള്‍ അര്‍പ്പിച്ചത്.

വി. രാമചന്ദ്രന്‍, വി.പി. ഇബ്രാഹിം, ഇ.ടി. സരീഷ്, പ്രകാശന്‍ കന്നാട്ടി, എന്‍.പി. വിജയന്‍, കെ.വി. രാഘവന്‍, എന്‍. ചന്ദ്രന്‍, എസ്. സുനന്ദ്, എം.പി. ബാലകൃഷ്ണന്‍, കെ.എം. ശങ്കരന്‍, കെ. രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86694/pt-thomas-death-anniversary-was-observed)