---
title: "ബഫര്‍ സോണ്‍; കര്‍ഷകരുടെ ആശങ്ക അകറ്റണം "
english_title: "buffer zone; Farmers' worries should be removed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86733/buffer-zone-farmers-worries-should-be-removed"
published_at: "2022-12-22T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a47219c3d76_OBIT_CARD_JPG.JPG"
keywords: []
---

# ബഫര്‍ സോണ്‍; കര്‍ഷകരുടെ ആശങ്ക അകറ്റണം 

> **Lead Summary:** **പേരാമ്പ്ര: **ആകാശ സര്‍വ്വേയിലൂടെ ബഫര്‍ സേണ്‍ ആയി പ്രഖ്യാപിച്ച മലയോര മേഖലയിലെ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് ഏകതാ പരിഷത്ത് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ ഏകതാദിന ഉപവാസം നടത്തി.

## Article Content

**പേരാമ്പ്ര: **ആകാശ സര്‍വ്വേയിലൂടെ ബഫര്‍ സേണ്‍ ആയി പ്രഖ്യാപിച്ച മലയോര മേഖലയിലെ കര്‍ഷകരുടെ ആശങ്ക അകറ്റണമെന്ന് ആവശ്യപ്പെട്ട് ഏകതാ പരിഷത്ത് ചെമ്പനോട വില്ലേജ് ഓഫീസിന് മുന്നില്‍ ഏകതാദിന ഉപവാസം നടത്തി.

ഫാദര്‍ ജോണ്‍സണ്‍ പാഴുക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ഏകതാ പരിഷത്ത് ജില്ലാ പ്രസിഡന്റ് വേലായുധന്‍ കിഴരിയൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പപ്പന്‍ കന്നാട്ടി മുഖ്യ പ്രഭാഷണം നടത്തി.

ഓ കരുണന്‍, ഗംഗന്‍ തൂമ്പ കണ്ടി, ജവാന്‍ അബ്ദുള്ള, കെ.സി രാഘവന്‍ നായര്‍, ചാക്കോ മഠത്തിനകത്ത്, എന്‍.കെ ബാലന്‍, ഓ.കെ ശാന്ത, കെ ജോസുകുട്ടി, ലൈസ ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ജില്ലാ സെക്രട്ടറി ബീന ചന്ദ്രന്‍ സ്വാഗതവും മോളി മഠത്തിനകത്ത് നന്ദിയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി 24 ന് പയ്യന്നൂരില്‍ വച്ച് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്ന് പവിത്രന്‍ തില്ലങ്കേരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86733/buffer-zone-farmers-worries-should-be-removed)