---
title: "വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for admission in various courses"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86737/applications-are-invited-for-admission-in-various-courses"
published_at: "2022-12-22T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a47a6fb00d4_OBIT_CARD_JPG.JPG"
keywords: []
---

# വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ 2023 ജനുവരി മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി.) ആഭിമുഖ്യത്തില്‍ 2023 ജനുവരി മാസത്തില്‍ ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ്, ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് &സെക്യൂരിറ്റി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ്, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍, സട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകളിലാണ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചത്.

ഈ കോഴ്‌സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.ടി മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.

അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും www.ihrd.ac.in സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ 30 വൈകുന്നേരം 4 മണിക്കു മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86737/applications-are-invited-for-admission-in-various-courses)