---
title: "വിഷന്‍ പദ്ധതി; അപേക്ഷകള്‍ ക്ഷണിച്ചു"
english_title: "Vision Project; Applications invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86741/vision-project-applications-invited"
published_at: "2022-12-22T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a481514c261_OBIT_CARD_JPG.JPG"
keywords: []
---

# വിഷന്‍ പദ്ധതി; അപേക്ഷകള്‍ ക്ഷണിച്ചു

> **Lead Summary:** ** പേരാമ്പ്ര: **വിഷന്‍ പദ്ധതി പ്രകാരം 2022-23 അദ്ധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ്സില്‍ കുറയാത്ത ഗ്രേഡുവാങ്ങി +1 ന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം മെഡിക്കല്‍ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള ധനസഹായം 10,000 രൂപ വീതം ലഭിക്കുന്നതിന് പരിശീലനം ലഭിച്ചുവരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

## Article Content

** പേരാമ്പ്ര: **വിഷന്‍ പദ്ധതി പ്രകാരം 2022-23 അദ്ധ്യയന വര്‍ഷം കോഴിക്കോട് ജില്ലയില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ്സില്‍ കുറയാത്ത ഗ്രേഡുവാങ്ങി +1 ന് സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം മെഡിക്കല്‍ /എഞ്ചീനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനത്തിനുള്ള ധനസഹായം 10,000 രൂപ വീതം ലഭിക്കുന്നതിന് പരിശീലനം ലഭിച്ചുവരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷയോടൊപ്പം ജാതി, വരുമാനം, (വരുമാന പരിധി 6 ലക്ഷം രൂപ) പ്ലസ് 1 കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുളള സാക്ഷ്യപത്രവും ബില്ലുകളും പഞ്ചായത്ത് ഓഫീസില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ല എന്ന സാക്ഷ്യപത്രം എന്നീ രേഖകള്‍ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ജനുവരി 10 ന് 5 മണിക്ക് മുന്‍പായിഅപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495-2370379

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86741/vision-project-applications-invited)