---
title: "അപകടങ്ങള്‍ തുടര്‍ക്കഥയായി പേരാമ്പ്ര-ചെമ്പ്ര റോഡ് "
english_title: "Perampra-Chempra Road continues to be a series of accidents"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86747/perampra-chempra-road-continues-to-be-a-series-of-accidents"
published_at: "2022-12-22T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a488511789b_OBIT_CARD_JPG.JPG"
keywords: []
---

# അപകടങ്ങള്‍ തുടര്‍ക്കഥയായി പേരാമ്പ്ര-ചെമ്പ്ര റോഡ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര-ചെമ്പ്ര റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണമാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് പരക്കെ ആക്ഷേപം ഉണ്ട്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര-ചെമ്പ്ര റോഡില്‍ അപകടങ്ങള്‍ പതിവാകുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണം കാരണമാണ് അപകടങ്ങള്‍ക്ക് കാരണം എന്ന് പരക്കെ ആക്ഷേപം ഉണ്ട്.

ഇന്ന് ഇരുചക്ര വാഹനം അപകടത്തില്‍ പെട്ടിരുന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്. നിരവധി വാഹനങ്ങളാണ് ഇത്തരത്തില്‍ അപകടത്തില്‍ പെടുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി ടാറിങ് ഉയര്‍ത്തിയെങ്കലും മണ്ണിട്ടിരുന്നില്ല.

അതുകാരണം ഇരുവശത്തും വലിയ കട്ടിംഗ് ആണ് ഉള്ളത്. ഇതാണ് അപടകത്തിന് പ്രധാനമായും കാരണമാകുന്നത്. കൂടാതെ റോഡിലുള്ള ഇലക്ട്രിക് പോസ്റ്റുകളും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇവിടെ ടാറിംഗ് കഴിഞ്ഞിട്ട് മാസങ്ങളായി.

റോഡ് നിര്‍മ്മാണത്തിന്റെ തുടക്കം മുതലേ അസ്വരസ്യങ്ങള്‍ ഉണ്ടായിരുന്നു. തുടക്കത്തില്‍ റോഡ് പണി ഒച്ചിഴയും പോലെ ആയതിനാല്‍ കരാറുകാരനെ മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86747/perampra-chempra-road-continues-to-be-a-series-of-accidents)