ചെറുവണ്ണൂർ: ചെറുവണ്ണൂർ അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻ്റ് കോ: ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ചെറുവണ്ണൂർ ഹൈസ്കൂളിൽ വെച്ച് നടന്നു.
2021-2022 വർഷത്തെ പ്രവർത്തന റിപ്പോർട്ടും 2023-2024 വർഷത്തെ ബഡ്ജറ്റും, ഭാവി പരിപാടികളും യോഗത്തിൽ ചർച്ച ചെയ്ത് അംഗീകരിച്ചു. സംഘം പ്രസിഡൻ്റ് എൻ.കെ. വത്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കർഷകരായ പെരിക്കാംപൊയിൽ സുരേഷ്, രമ വട്ടക്കണ്ടി എന്നിവരെ ആദരിച്ചു.
സംഘം സെക്രട്ടറി അജീഷ് കല്ലോട് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻ്റ് എൻ.കെ. കൃഷ്ണൻ, ഡയറക്ടർമാരായ സി.പി. ഗോപാലൻ, കെ. ബാലകൃഷ്ണൻ, രമാദേവി നാഗത്ത്താഴ, പി. സനില, പി. വിജീഷ് എന്നിവർ സംസാരിച്ചു.
സൊസൈറ്റിയുടെ പത്താം വാർഷികം പ്രമാണിച്ച് ഉള്യേരി മലബാർ മെഡിക്കൽ കോളേജും സൊസൈറ്റിയും സംയുക്തമായി മെഗാ മെഡിക്കൽക്യാമ്പ് ഡിസംബർ 24ന് ചെറുവണ്ണൂർ ഗവ: ഹൈസ്കൂളിൽ വെച്ച് കാലത്ത് 9 മണി മുതൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Cheruvannur Agricultural Improvement Co: Operative Society held Annual General Meeting