---
title: "മുജാഹിദ് ജില്ലാ വനിതാ സമ്മേളനം പയ്യോളിയില്‍ "
english_title: "Mujahid District Women's Conference at Payyoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86755/mujahid-district-womens-conference-at-payyoli"
published_at: "2022-12-22T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a48ecc4297c_OBIT_CARD_JPG.JPG"
keywords: []
---

# മുജാഹിദ് ജില്ലാ വനിതാ സമ്മേളനം പയ്യോളിയില്‍ 

> **Lead Summary:** **പയ്യോളി: **വിസ്ഡം ഇസ്ലാമിക് വിമണ്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം ഡിസംബര്‍ 24 ന് ശനിയാഴ്ച പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടക്കും.

## Article Content

**പയ്യോളി: **വിസ്ഡം ഇസ്ലാമിക് വിമണ്‍സ് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന വനിതാ സമ്മേളനം ഡിസംബര്‍ 24 ന് ശനിയാഴ്ച പയ്യോളി പെരുമ ഓഡിറ്റോറിയത്തില്‍ നടക്കും.

സ്ത്രീ സുരക്ഷയുടെ ഇസ് ലാമികമാനം എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം രാവിലെ 9 മണിക്ക് വിസ്ഡം ഇസ്ലാമിക് വിമണ്‍സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ.റസീല ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡണ്ട് എം.സൈനബ അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളില്‍ മൗലവി ശിഹാബ് എടക്കര, മുജാഹിദ് ബാലുശ്ശേരി, സുബൈര്‍ സലഫി പട്ടാമ്പി, മുനവ്വര്‍ സ്വലാഹി, പ്രൊഫ.ജൗഹര്‍ മുനവ്വര്‍, സല്‍മ അന്‍വാരിച്ച എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

കെ.സി.സുലൈഖ, നദീറ പയ്യോളി, പി.ബുഷ്‌റ, അഫ്‌സാന പേരാമ്പ്ര എന്നിവര്‍ സംസാരിക്കും. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ബാല സമ്മേളനവും ഇതേ സമയം വേദി രണ്ടില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86755/mujahid-district-womens-conference-at-payyoli)