---
title: " വി. രവീന്ദ്രന് സ്വീകരണം നല്‍കി "
english_title: "V. Ravindran was welcomed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86798/v-ravindran-was-welcomed-perambra"
published_at: "2022-12-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a539afd9777_1zzzzzzzzzzz1.JPG"
keywords: []
---

#  വി. രവീന്ദ്രന് സ്വീകരണം നല്‍കി 

> **Lead Summary:** **പേരാമ്പ്ര: **കേരള അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വി. രവീന്ദ്രന് പേരാമ്പ്ര യൂണിറ്റ് സ്വീകരണം നല്‍കി.

## Article Content

**പേരാമ്പ്ര: **കേരള അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട വി. രവീന്ദ്രന് പേരാമ്പ്ര യൂണിറ്റ് സ്വീകരണം നല്‍കി.

പ്രസിഡന്റ് .കെ.കെ. പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വീകരണം ഏറ്റ് വാങ്ങി വി. രവീന്ദ്രന്‍ സംസാരിച്ചു.

വി.എം. മനോജ്, എ.എം. മോഹനന്‍, ടി.വി. സുരേഷ്, കെ.വി. പ്രേമലത, നബീസ എന്നിവര്‍ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ടി.പി. രഞ്ജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.എം. മോഹനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86798/v-ravindran-was-welcomed-perambra)