Featured

കെ.എസ് മൗലവിക്ക് യൂത്ത് ലീഗ് സ്‌നേഹാദരം നല്‍കി

Perambra |
Oct 2, 2021 07:36 PM

 പേരാമ്പ്ര: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ചും മുസ്ലിംലീഗ് പിന്നിട്ട വഴിത്താരകളെ കുറിച്ചും കേള്‍ക്കാന്‍ കാത്തിരിക്കുന്ന ശബ്ദത്തിന്റെ ഉടമയാണ് കെ.എസ് മൗലവിയെന്ന് മുസ്ലിം ലീഗ് മുന്‍ നിയമസഭാ കക്ഷി ഉപനേതാവ് ഡോ: എം.കെ മുനീര്‍ എം.എല്‍.എ.

കുട്ടിക്കാലം മുതല്‍ കാണുന്ന മുഖമാണ് കെ.എസിന്റെതെന്നും തന്റെ പിതാവുമായി അദ്ദേഹത്തിന് ഉറ്റ ബന്ധമാണ് ഉണ്ടായിരുന്നതെന്നും മുനീര്‍ കൂട്ടി ചേര്‍ത്തു.സ്‌നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് വി.എന്‍.നൗഫല്‍ അധ്യക്ഷത വഹിച്ചു.

സി.പി.എ അസീസ്, മിസ്ഹബ് കീഴരിയൂര്‍, ആര്‍.കെ മുനീര്‍, ടി.പി.നാസര്‍, പി.സി.സി റാജ്, ശിഹാബ് കന്നാട്ടി, വി.പി റിയാസ് സലാം, എസ്.കെ അസൈനാര്‍, ടി.കെ ഇബ്രാഹിം, പി ഹാരിസ്, ഹബീബ് ചാലിക്കര, സലിം മിലാസ്, ശംസുദ്ദീന്‍ വടക്കയില്‍, കെ.സി.മുഹമ്മദ്, അബ്ദുല്‍ സത്താര്‍ കീഴരിയൂര്‍, എന്‍.പി അസീസ്, കെ.എം സിറാജ്, ടി.പി അഷ്‌റഫ്, ടി.പി അനസ്, ആര്‍.ഷബീര്‍, അന്‍വര്‍ ഷാ നൊച്ചാട്, മജീദ് വയലോളി, ലുബൈബ് വെള്ളിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ഗഫൂര്‍ വാല്യക്കോട് സ്വാഗതവും ട്രഷറര്‍ കെ.എം ഷാമില്‍ നന്ദിയും പറഞ്ഞു.

Youth League pays tribute to KS Moulavi

Next TV

Top Stories










News Roundup