---
title: "ഡോ: അമൃത സുരേഷ് (ബിഎഎംഎസ്) നെ ആദരിച്ചു "
english_title: "Dr. Amrita Suresh (BAMS) was felicitated balussery"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/86813/dr-amrita-suresh-bams-was-felicitated-balussery"
published_at: "2022-12-23T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a54cc6b0414_1sssssssssss3.JPG"
keywords: []
---

# ഡോ: അമൃത സുരേഷ് (ബിഎഎംഎസ്) നെ ആദരിച്ചു 

> **Lead Summary:** **ബാലുശ്ശേരി:** ഡോ: അമൃത സുരേഷ് (ബിഎഎംഎസ്) നെ ആദരിച്ചു.

## Article Content

**ബാലുശ്ശേരി:** ഡോ: അമൃത സുരേഷ് (ബിഎഎംഎസ്) നെ ആദരിച്ചു.

നാലര വര്‍ഷത്തെ ബിരുദവും ഒരു വര്‍ഷത്തെ ഹൗസ്സര്‍ജന്‍സിയും പൂര്‍ത്തിയാക്കിയ അമൃത സുരേഷിനെ ഉണ്ണികുളം മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെയും കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ആദരിച്ചു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാസര്‍ അമൃത സുരേഷിനെ ഷാള്‍ അണിയിച്ചു.

മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രജീഷ് ശിവപുരം മൊമെന്റോ കൈമാറി.

മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ടി.പി. അസീസ്, നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് വൈസ് പ്രസിഡന്റ് അഭിജിത്ത് ഉണ്ണികുളം, വാര്‍ഡ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് രവി കാരാട്ട്, മണ്ഡലം കോണ്‍ഗ്രസ് സെക്രട്ടറി രാജേഷ് കരുമല, അഷ്‌റഫ് പനയംകണ്ടി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/86813/dr-amrita-suresh-bams-was-felicitated-balussery)